ഓസ്‌ട്രേലിയൻ പ്രാദേശിക വിമാനക്കമ്പനിയായ Alliance Airlines, ക്വാണ്ടാസുമായുള്ള wet lease കരാർ പരിഷ്കരിച്ചതിന് പിന്നാലെ ബിസിനസ് പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുകയാണെന്ന് അറിയിച്ചു. കമ്പനിയുടെ പ്രവർത്തനങ്ങളും സംഘടനാ ഘടനയും കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ബിസിനസ് ‘right-sizing’ ചെയ്യുന്നതെന്ന് Alliance Airlines വ്യക്തമാക്കി.
ക്വാണ്ടാസുമായുള്ള പുതുക്കിയ wet lease കരാർ കമ്പനിയുടെ സാമ്പത്തിക പ്രകടനത്തിൽ ഉണ്ടാക്കുന്ന സ്വാധീനം, അനുബന്ധ പ്രവർത്തനപരമായ നടപടികളും സംഘടനാ മാറ്റങ്ങളും എങ്ങനെ നടപ്പാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്നും കമ്പനി അറിയിച്ചു. Alliance Airlinesന്റെ ഓഹരികളുടെ വ്യാപാരം Australian Securities Exchange (ASX) താൽക്കാലികമായി നിർത്തിവച്ചതിന് പിന്നാലെയാണ് കമ്പനി വിശദീകരണം നൽകിയത്. ക്വാണ്ടാസുമായുള്ള wet lease കരാർ പരിഷ്കരിച്ചതിന് ശേഷം ലാഭത്തിൽ ഗണ്യമായ വർധന പ്രതീക്ഷിക്കുന്നതായി കമ്പനി നേരത്തെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വ്യക്തത ASX ആവശ്യപ്പെടുകയായിരുന്നു. 2027 സാമ്പത്തിക വർഷത്തിൽ Alliance Airlinesന്റെ underlying profit before tax 55 മില്യൺ മുതൽ 60 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ വരെയായിരിക്കുമെന്നാണ് കമ്പനിയുടെ പുതിയ പ്രവചനം. നിലവിലെ കണക്കുപ്രകാരം ഇത് ഏകദേശം 38.8 മില്യൺ മുതൽ 42.4 മില്യൺ യുഎസ് ഡോളർ വരെയാണ്.