ബിഗ് ബെൻ മൗണ്ട് ( CSIRO: പീറ്റ് ഹാർംസെൻ )
Australia

സബ്-അന്റാർട്ടിക്ക് ദ്വീപിലെ ഹിമാനികൾ ഉരുകുന്നു

ഹേർഡ് ദ്വീപിലെ ഹിമാനികളുടെ വലിപ്പത്തിന്റെ നാലിലൊന്ന് നഷ്ടപ്പെട്ടതായി പുതിയ ഗവേഷണങ്ങൾ കാണിക്കുന്നു.

Safvana Jouhar

പെർത്തിൽ നിന്ന് 4,100 കിലോമീറ്റർ തെക്ക്-പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട പ്രദേശമാണ് സബ്-അന്റാർട്ടിക്ക് ദ്വീപ്. ഈ ദ്വീപ് ഭൂമിയിലെ ഏറ്റവും പ്രാകൃതമായ സ്ഥലങ്ങളിൽ ഒന്നായും വന്യജീവികളുടെ സങ്കേതമായും കണക്കാക്കപ്പെടുന്നു. അന്റാർട്ടിക്ക ഒഴികെയുള്ള ഓസ്‌ട്രേലിയയുടെ ബാഹ്യ പ്രദേശങ്ങളിലെ ഏറ്റവും ഉയരം കൂടിയ പർവ്വതം ഇവിടെയാണ് - 2,745 മീറ്റർ ഉയരമുള്ള ബിഗ് ബെൻ എന്നറിയപ്പെടുന്ന സജീവ അഗ്നിപർവ്വതം, ഇത് പ്രധാന ഭൂപ്രദേശത്തെ മൗണ്ട് കോസിയുസ്കോയേക്കാൾ 517 മീറ്റർ ഉയരമുള്ളതാണ്.

എന്നാൽ ദ്വീപിലെ ഹിമാനികളുടെ വ്യാപ്തി ത്വരിതഗതിയിൽ കുറയുകയാണെന്ന് മൊണാഷ് സർവകലാശാലയിലെ സെക്യൂറിംഗ് അന്റാർട്ടിക്കാസ് എൻവയോൺമെന്റൽ ഫ്യൂച്ചർ (എസ്എഇഎഫ്) ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ പറഞ്ഞു. ഹേർഡ് ദ്വീപിലെ ഹിമാനികളുടെ വലിപ്പത്തിന്റെ നാലിലൊന്ന് നഷ്ടപ്പെട്ടതായി പുതിയ ഗവേഷണങ്ങൾ കാണിക്കുന്നു. "നമ്മുടെ ആഗോള കാലാവസ്ഥാ വ്യവസ്ഥിതിക്ക് മാറ്റത്തിന്റെ ഒരു സൂചനയാണ് ഈ കണ്ടെത്തലുകൾ," SAEF റിസർച്ച് ഫെലോ ഡോ. ലെവൻ ടൈലിഡ്‌സെ പറഞ്ഞു.

ഹേർഡ് ദ്വീപിലെ

1947 നും 2019 നും ഇടയിൽ ദ്വീപിലെ 29 ഹിമാനികളിലെ മാറ്റങ്ങൾ തിരിച്ചറിയാൻ ഗവേഷണ സംഘം ടോപ്പോഗ്രാഫിക് മാപ്പുകളും ഉപഗ്രഹ ചിത്രങ്ങളും ഉപയോഗിച്ച് തുടങ്ങി. 72 വർഷത്തെ കാലയളവിൽ 64 ചതുരശ്ര കിലോമീറ്റർ ഹിമാനിയുടെ വിസ്തൃതി നഷ്ടപ്പെട്ടതായി പഠനം കാണിക്കുന്നു, അതായത് 22 ശതമാനം കുറവ്. 1988 ന് ശേഷമുള്ള ഐസ് നഷ്ടത്തിന്റെ നിരക്ക് മുമ്പ് കണ്ടതിന്റെ ഇരട്ടിയാണെന്ന് സംഘം പറഞ്ഞു.

സെപ്റ്റംബർ അവസാനത്തിൽ ഹേർഡ് ദ്വീപിലേക്കും സമീപത്തുള്ള മക്ഡൊണാൾഡ് ദ്വീപിലേക്കും നടത്താനിരിക്കുന്ന ഗവേഷണ യാത്രയ്ക്ക് മുന്നോടിയായിട്ട് ദി ക്രിയോസ്ഫിയർ എന്ന അക്കാദമിക് ജേണലിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ ആർ‌എസ്‌വി നുയിന എന്ന കപ്പൽ ഹോബാർട്ടിൽ നിന്ന് വിദൂര ദ്വീപുകളിലേക്ക് ഏകദേശം രണ്ടാഴ്ച കൊണ്ട് അവിടെ എത്തും. ശാസ്ത്ര സംഘങ്ങൾ അവിടെ ഹിമാനികൾ ഉൾപ്പെടെയുള്ള ഏകദേശം 10 ദിവസം ഗവേഷണം നടത്തും. ഏകദേശം 20 വർഷത്തിനിടെ ദ്വീപുകളിലേക്കുള്ള ആദ്യത്തെ ഓസ്‌ട്രേലിയൻ അന്റാർട്ടിക്ക് പ്രോഗ്രാം യാത്രയാണിത്. തുടർന്ന് ഡിസംബറിൽ അവിടേക്ക് രണ്ടാമത്തെ യാത്ര നടക്കും. ദ്വീപിന്റെ പർവത ജൈവവൈവിധ്യത്തിൽ ഹിമാനികളുടെ പിൻവാങ്ങലിന്റെ സ്വാധീനം ഗവേഷകർക്ക് നന്നായി മനസ്സിലാക്കാൻ ഈ ദൗത്യം സഹായിക്കുമെന്ന് മോനാഷ് സർവകലാശാലയിലെ പ്രൊഫസർ ആൻഡ്രൂ മാക്കിന്റോഷ് പറഞ്ഞു.

SCROLL FOR NEXT