മെൽബൺ: വിപഞ്ചിക ഗ്രന്ഥശാല മെൽബണിൽ സംഘടിപ്പിച്ച രണ്ടാമത് ഓസ്ട്രേലിയൻ മലയാളി സാഹിത്യോത്സവം പങ്കാളിത്തം കൊണ്ടും പുതുമയാർന്ന പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി
കേരളത്തിൽ നിന്ന് എത്തിയ സാഹിത്യകാരൻ ശ്രീ. വികെകെ രമേഷ് എംടി സ്മൃതി, വി.കെ.എൻ ചിരിയും, ചിന്തകളും എന്നീ പരിപാടികളിലും, ഡോ. ആൽബി ഏലിയാസ് സാഹിത്യവാരഫലം VK കൃഷ്ണൻ നായർ വിശ്വജാലകം തുറന്ന തൂലിക എന്ന സെഷനിലും പ്രഭാഷണങ്ങൾ നടത്തി.
തുറന്ന പുസ്തകം എന്ന പരിപാടിയിൽ ശാന്താ മേരി ചെറിയാൻ, ഫാദർ ജോസഫ് ജോൺ, വർഗ്ഗീസ് അങ്കമാലി, ബിസ്മി പാലാട്ടി,നിഫി റഷീദ് എന്നിവരുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്യുകയും പരിചയപ്പെടുത്തുകയും ചെയ്തു.പാട്ടോർമ്മകളിൽ ഡോ. അനൂപ് ശിവശങ്കരൻ വയലാർ അനുസ്മരണം നടത്തി.
അനുമോദനസദസ്സിൽ മലയാളം പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളേയും നാടകാഭിനയ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളേയും അനുമോദിച്ചു.
ചൊല്ലരങ്ങിൽ അക്ഷരശ്ലോകം , കവിതകൾ നാടൻപ്പാട്ട് എന്നിവ അരങ്ങേറി. പരിപാടിയോടനുബന്ധിച്ച് ഗിരീഷ് അവണൂരിൻറെ നേതൃത്വത്തിൽ കെപ്റ്റ മെൽബൺ അവതരിപ്പിച്ച റേഡിയോ നാടകവും ഉണ്ടായിരുന്നു.