ഓസ്‌ട്രേലിയയിൽ ഇലക്ട്രിക് വാഹന വിൽപ്പനയിൽ ഇരട്ടിവളർച്ച 
Australia

ഇന്ധനവില വർദ്ധന തിരിച്ചടിയായി; ഓസ്‌ട്രേലിയയിൽ ഇലക്ട്രിക് വാഹന വിൽപ്പനയിൽ ഇരട്ടിവളർച്ച

വിപണിയിലെ ഈ അപ്രതീക്ഷിത കുതിച്ചുചാട്ടം കണക്കിലെടുത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് സർക്കാർ നൽകിവരുന്ന സാമ്പത്തിക സബ്‌സിഡികളും ടാക്‌സ് ഇളവുകളും നിർത്തലാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

Elizabath Joseph

മെൽബൺ: ഇറാൺ യുദ്ധവും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയും കാരണം ഇന്ധനവില കുതിച്ചുയർന്നതോടെ ഓസ്‌ട്രേലിയയിൽ ഇലക്ട്രിക് വാഹനങ്ങളുടെ (EV) വിൽപ്പനയിൽ ചരിത്രപരമായ വർദ്ധനവ്. ജൂൺ 30-ന് അവസാനിച്ച പാദത്തിലെ കണക്കുകൾ പ്രകാരം രാജ്യത്ത് വിറ്റഴിക്കപ്പെട്ട പുതിയ വാഹനങ്ങളിൽ പകുതിയോളവും (49 ശതമാനം) ഇലക്ട്രിക് അല്ലെങ്കിൽ ഹൈബ്രിഡ് മോഡലുകളാണ്. ഓസ്‌ട്രേലിയൻ ഓട്ടോമൊബൈൽ അസോസിയേഷന്റെ (AAA) റിപ്പോർട്ട് അനുസരിച്ച് ആറ് മാസത്തിനിടെ പൂർണ്ണ ഇലക്ട്രിക് വാഹനങ്ങളുടെ വിപണി വിഹിതം 12.25 ശതമാനത്തിൽ നിന്ന് 21 ശതമാനത്തിലധികമായി ഉയർന്നു.

വിപണിയിലെ ഈ അപ്രതീക്ഷിത കുതിച്ചുചാട്ടം കണക്കിലെടുത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് സർക്കാർ നൽകിവരുന്ന സാമ്പത്തിക സബ്‌സിഡികളും ടാക്‌സ് ഇളവുകളും നിർത്തലാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇവി വാങ്ങലിന് പ്രോത്സാഹനം നൽകാൻ 2023-ൽ നടപ്പിലാക്കിയ ഫ്രിഞ്ച് ബെനിഫിറ്റ് ടാക്‌സ് (FBT) ഇളവുകൾ സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നുണ്ടെന്ന് ലിബറൽ പാർട്ടി ഡെപ്യൂട്ടി ലീഡർ ജെയ്ൻ ഹ്യൂം വ്യക്തമാക്കി. ഇവി വിപണി ശക്തിപ്പെട്ട സാഹചര്യത്തിൽ അടുത്ത ഏപ്രിൽ മാസം മുതൽ നികുതി ഇളവുകൾ ഘട്ടംഘട്ടമായി വെട്ടിച്ചുരുക്കുമെന്ന് ഊർജ്ജ, കാലാവസ്ഥാ വ്യതിയാന മന്ത്രി ക്രിസ് ബോവൻ അറിയിച്ചിട്ടുണ്ട്.

SCROLL FOR NEXT