Australia

ചൈനീസ് കമ്പനികളുടെ കുതിപ്പ്; ഓസ്‌ട്രേലിയൻ വിപണിയിൽ നിന്ന് പ്രമുഖ കാർ ബ്രാൻഡുകൾ പിന്മാറുന്നു

ലാഭകരമല്ലാത്ത പഴയ ബ്രാൻഡുകളെ കൈവിട്ട് പ്രമുഖ കാർ ഡീലർമാരെല്ലാം ഇപ്പോൾ ചൈനീസ് നിർമ്മാതാക്കളുടെ ഏജൻസികൾ ഏറ്റെടുക്കാൻ മത്സരിക്കുകയാണ്.

Elizabath Joseph

മെൽബൺ: കുറഞ്ഞ വിലയും അത്യാധുനിക സാങ്കേതികവിദ്യയുമായി ചൈനീസ് ഇലക്ട്രിക് വാഹനനിർമ്മാതാക്കൾ വിപണി കീഴടക്കിയതോടെ ഓസ്‌ട്രേലിയൻ വാഹന വിപണിയിൽ കടുത്ത പ്രതിസന്ധി. പ്രമുഖ യൂറോപ്യൻ ബ്രാൻഡുകളായ ഫിയറ്റുംപ്യൂഷോയും സിട്രോണുംഓസ്‌ട്രേലിയയിൽ നിന്ന് പിന്മാറിയത് ഹിമശൈലത്തിന്റെ ഒരറ്റം മാത്രമാണെന്നും, നിരവധി പരമ്പരാഗത കാർ ബ്രാൻഡുകൾ ഉടൻ തന്നെ വിപണിയിൽ നിന്ന് തുടച്ചുനീക്കപ്പെടുമെന്നും ഓട്ടോമോട്ടീവ് രംഗത്തെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഓസ്‌ട്രേലിയയിലെ വിപണി വിഹിതത്തിൽ അഞ്ച് ശതമാനത്തിൽ താഴെയുള്ള സുബറു , നിസ്സാൻ , ഫോക്‌സ്‌വാഗൺ , ഹോണ്ട , സുസുകി തുടങ്ങിയ മുൻനിര ബ്രാൻഡുകൾ പോലും നിലവിൽ വലിയ ഭീഷണിയിലാണ് നേരിടുന്നത്.

നാല് പതിറ്റാണ്ടുകളായി ഇറക്കുമതി തീരുവകളും ക്വാട്ടകളും ഒഴിവാക്കി തുറന്ന വിപണി നയം സ്വീകരിച്ച ഓസ്‌ട്രേലിയൻ സർക്കാരിന്റെ രീതിയും, കുറഞ്ഞ വിലയിൽ മികച്ച ഗുണനിലവാരമുള്ള വാഹനങ്ങൾ എത്തിക്കുന്ന ചൈനീസ് തന്ത്രവുമാണ് ഈ മാറ്റത്തിന് കാരണം. ഓസ്‌ട്രേലിയക്കാരുടെ ബ്രാൻഡ് അന്ധതയും പാരമ്പര്യത്തോടുള്ള മമതയും മാറി സാമ്പത്തിക ലാഭത്തിനും അത്യാധുനിക ഫീച്ചറുകൾക്കും മുൻഗണന നൽകുന്ന ഉപഭോക്തൃ സംസ്കാരം രൂപപ്പെട്ടതായി വിക്ടോറിയൻ ഓട്ടോമൊബൈൽ ചേംബർ ഓഫ് കൊമേഴ്‌സ് സിഇഒ പീറ്റർ ജോൺസ് പറഞ്ഞു. ലാഭകരമല്ലാത്ത പഴയ ബ്രാൻഡുകളെ കൈവിട്ട് പ്രമുഖ കാർ ഡീലർമാരെല്ലാം ഇപ്പോൾ ചൈനീസ് നിർമ്മാതാക്കളുടെ ഏജൻസികൾ ഏറ്റെടുക്കാൻ മത്സരിക്കുകയാണ്.

SCROLL FOR NEXT