സിഡ്നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ, സൗത്ത് ഓസ്‌ട്രേലിയ, ടാസ്മാനിയ, ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിറ്ററി (ACT) എന്നീ സംസ്ഥാനങ്ങളിലായി ഇന്ന് മുതൽ ഡേലൈറ്റ് സേവിങ് സമയം ആരംഭിച്ചു. ഓസ്ട്രേലിയൻ സമയം ഞായറാഴ്ച പുലർച്ചെ 2 മണിക്ക്, ഘടികാരങ്ങൾ ഒരു മണിക്കൂർ മുന്നോട്ട് മാറ്റണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ സമയമാറ്റം 2026 ഏപ്രിൽ ആദ്യ ഞായറാഴ്ച വരെ തുടരും. ക്വീൻസ്‌ലാൻഡ്, നോർത്തേൺ ടെറിറ്ററി, വെസ്റ്റേൺ ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ഡേലൈറ്റ് സേവിങ് പ്രാബല്യത്തിൽ വരുന്നില്ല. വൈകുന്നേരങ്ങളിൽ കൂടുതൽ വെളിച്ചം ലഭിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഡേലൈറ്റ് സേവിങ്ങ് ആരംഭിക്കുന്നത്. ഇതിലൂടെ ഊർജസംരക്ഷണവും ജീവിതരീതിയിലെ സമയപ്രയോജനവുമാണ് ഉദ്ദേശിക്കുന്നത്. മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ചുകൾ തുടങ്ങിയവയിൽ സമയം തിരുത്തേണ്ടതാണ്.