ക്രിസ് ബോവൻ പറഞ്ഞു. ( എബിസി ന്യൂസ്: കല്ലം ഫ്ലിൻ )
Australian Capital Territory

ഗ്യാസ് പദ്ധതികൾ ആഭ്യന്തര വിതരണത്തിന് മുൻഗണന നൽകണമെന്ന് ക്രിസ് ബോവൻ

Safvana Jouhar

ഓസ്‌ട്രേലിയയിലെ പുതിയ ഗ്യാസ് പദ്ധതികൾ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിന് മുമ്പ് ആഭ്യന്തര വിതരണത്തിന് മുൻഗണന നൽകണമെന്ന് ഫെഡറൽ ഊർജ്ജ മന്ത്രി ക്രിസ് ബോവൻ. പ്രാദേശിക ഗ്യാസ് ക്ഷാമവും വിലക്കയറ്റവും സംബന്ധിച്ച ആശങ്കകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം അഭിപ്രായം പങ്കുവെച്ചത്. "നമ്മുടെ ഗ്യാസ് ആദ്യം നമ്മുടെ വ്യവസായങ്ങളെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്നു" എന്ന് ഓസ്‌ട്രേലിയക്കാർ പ്രതീക്ഷിക്കുന്നതായി ബോവൻ പറഞ്ഞു.കയറ്റുമതിയും ദേശീയ ആവശ്യങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥയ്ക്ക് അദ്ദേഹം ആഹ്വാനം ചെയ്തു. ഓസ്‌ട്രേലിയയിലെ ഗ്യാസ് വിപണികളെ നിയന്ത്രിക്കുന്ന നിയമങ്ങളിൽ സർക്കാർ ഒരു പുതിയ അവലോകനം ആരംഭിച്ചു, ഇതിന്റെ ലക്ഷ്യം പ്രാദേശിക വിപണിക്ക് ന്യായമായ വിലയ്ക്ക് ആവശ്യത്തിന് ഗ്യാസ് വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ്

ഓസ്‌ട്രേലിയയുടെ ഊർജ്ജ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകളെ തുടർന്നാണ് ബോവന്റെ പ്രസ്താവന. കർശനമായ പ്രാദേശിക വിതരണ നിയമങ്ങൾ നിക്ഷേപത്തെ നിരുത്സാഹപ്പെടുത്തുമെന്ന് ചില വ്യവസായ നേതാക്കൾ മുന്നറിയിപ്പ് നൽകുമ്പോൾ, ഉയർന്ന വിലകളിൽ നിന്നും ക്ഷാമത്തിൽ നിന്നും ഓസ്‌ട്രേലിയൻ ഉപഭോക്താക്കളെയും ബിസിനസുകളെയും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് മറ്റു ചിലർ വാദിക്കുന്നു. പുനരുപയോഗ ഊർജ്ജത്തിലേക്കുള്ള മാറ്റത്തിനിടയിലും പ്രാദേശിക ആവശ്യങ്ങൾ അപകടത്തിലാക്കാതെ ഗ്യാസ് ലഭ്യമാണെന്ന് ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

അതേസമയം ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് കയറ്റുമതിക്കാരിൽ ഒന്നാണ് ഓസ്‌ട്രേലിയ, എന്നാൽ ദീർഘകാല കരാറുകൾ പ്രകാരം മിക്ക വാതകവും വിദേശത്തേക്ക് അയയ്ക്കുന്നതിനാൽ പ്രാദേശിക വിതരണം കുറവാണ്. ചില ഗ്യാസ് ഫീൽഡുകളും കുറഞ്ഞ നിരക്കിലാണ് ഉൽപ്പാദിക്കുന്നത്. കൂടാതെ ആവശ്യത്തിന് പുതിയ പദ്ധതികളോ പൈപ്പ്‌ലൈനുകളോ ഇല്ല. അതുകൊണ്ടാണ് വിലകൾ ഉയരുന്നതും വിതരണം ബുദ്ധിമുട്ടാവുന്നതും.

SCROLL FOR NEXT