വ്യത്യസ്തമായ ഈ എൻട്രി ആരാധകർ ആഘോഷിക്കുകയും ചെയ്തു. 
Australian Capital Territory

സ്മിത്ത് കണ്ണിന് താഴെ ബ്ലാക്ക് ടേപ്പ് ഒട്ടിക്കാൻ കാരണമിതാ...

ഡേ നൈറ്റ് ടെസ്റ്റില്‍ ഉപയോഗിക്കുന്ന പിങ്ക് പന്തുകള്‍ ശരിയായി കാണാന്‍ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍.

Safvana Jouhar

ഇംഗ്ലണ്ടിനെതിരെ ആഷസിലെ രണ്ടാം ടെസ്റ്റിൽ ബാറ്റ് ചെയ്യാൻ ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് ക്രീസിലെത്തിയത് കണ്ണിന് താഴെ മുഖത്ത് ബ്ലാക്ക് ടേപ്പ് ഒട്ടിച്ചായിരുന്നു. വ്യത്യസ്തമായ ഈ എൻട്രി ആരാധകർ ആഘോഷിക്കുകയും ചെയ്തു. ഡേ നൈറ്റ് ടെസ്റ്റില്‍ വെളിച്ചം കണ്ണിലടിക്കുന്നതുമൂലുമുള്ള പ്രശ്നം ഒഴിവാക്കാനായാണ് വെളിച്ചത്തെ ആഗിരണം ചെയ്യാന്‍ കഴിവുള്ള കറുത്ത ടേപ്പുകള്‍ സ്മിത്ത് കണ്ണിന് താഴെ ഒട്ടിച്ചിരിക്കുന്നത്. ഐ ബ്ലാക്ക് എന്നാണ് ഇതറിയപ്പെടുന്നത്. ഡേ നൈറ്റ് ടെസ്റ്റില്‍ ഉപയോഗിക്കുന്ന പിങ്ക് പന്തുകള്‍ ശരിയായി കാണാന്‍ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍.

SCROLL FOR NEXT