മെൽബണിൽ നടത്താൻ തീരുമാനിച്ചിരുന്ന ഓസ്‌ട്രേലിയയിലെ ഗുഡ് തിംഗ്‌സ് സംഗീതോത്സവത്തിൽ നിന്ന് രണ്ട് അന്താരാഷ്ട്ര കലാകാരന്മാർ പിന്മാറി. കുടുംബത്തിലെ അടിയന്തര സാഹചര്യങ്ങൾ കാരണം അമേരിക്കൻ റോക്ക് ബാൻഡ് ദി ഓൾ-അമേരിക്കൻ റിജക്റ്റ്‌സും അമേരിക്കൻ ഹാർഡ്‌കോർ പങ്ക് ബാൻഡ് നോക്ക്ഡ് ലൂസും അവരുടെ ഷെഡ്യൂൾ ചെയ്ത പ്രകടനങ്ങൾ റദ്ദാക്കി. ഡിസംബർ 5 ന് മെൽബണിലും ഡിസംബർ 6 ന് സിഡ്‌നിയിലും ഡിസംബർ 7 ന് ബ്രിസ്‌ബേനിലും രണ്ട് ബാൻഡുകളും മൂന്ന് ഗുഡ് തിംഗ്‌സ് ഷോകളും അവതരിപ്പിക്കേണ്ടതായിരുന്നു.
"കുടുംബത്തിൽ ഉണ്ടായ പെട്ടെന്നുള്ള നഷ്ടം കാരണം, പ്ലാൻ ചെയ്തതുപോലെ ഓസ്‌ട്രേലിയയിൽ എത്താൻ കഴിയില്ല എന്ന വാർത്ത പങ്കുവെക്കുന്നതിൽ ഞങ്ങൾക്ക് വിഷമമുണ്ടെന്ന്"- എന്ന് ദി ഓൾ-അമേരിക്കൻ റിജക്റ്റ്സ് ഗുഡ് തിംഗ്‌സ് വെബ്‌സൈറ്റിലെ ഒരു പ്രസ്താവനയിൽ പറഞ്ഞു. "ഇത് ഞങ്ങൾക്ക് അവിശ്വസനീയമാംവിധം ബുദ്ധിമുട്ടുള്ള ഒരു നിമിഷമായിരുന്നു, കൂടാതെ ഞങ്ങളുടെ ഓസ്‌ട്രേലിയൻ ആരാധകരുമായി വീണ്ടും ബന്ധപ്പെടാനുള്ള ഇത്രയും മികച്ച അവസരം നഷ്ടപ്പെടുത്തുന്നത് ഞങ്ങളെ വളരെയധികം തളർത്തുന്നുണ്ടെങ്കിലും, കുടുംബത്തിനാണ് മുൻഗണന നൽകേണ്ടത്."- എന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം ഷോകൾ റദ്ദാക്കിയതോടെ ടിക്കറ്റ് ഉടമകൾക്ക് പണം തിരികെ നൽകും. എന്നാൽ ഗുഡ് തിംഗ്‌സ് ടിക്കറ്റ് ഉടമകൾക്ക് റീഫണ്ട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.