വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ ദൃശ്യമാകും.  (Photograph: Ishara S Kodikara/AFP/Getty Images)
Australian Capital Territory

അപൂർവ പൂർണ്ണ ചന്ദ്ര​ഗ്രഹണം ചൊവ്വാഴ്ച്ച; ബ്ലഡ് മൂൺ കാണാം!

പൂർണ്ണ ചന്ദ്രഗ്രഹണ സമയത്ത് ഇരുണ്ട ചുമപ്പ് നിറത്തിൽ കാണുന്ന ചന്ദ്രബിംബമാണ് രക്തചന്ദ്രൻ.

Safvana Jouhar

ചൊവ്വാഴ്‌ച "രക്തചന്ദ്രൻ" എന്നറിയപ്പെടുന്ന ഒരു അപൂർവ പൂർണ്ണ ചന്ദ്രഗ്രഹണം വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ ദൃശ്യമാകും. പൂർണ്ണ ചന്ദ്രഗ്രഹണ സമയത്ത് ഇരുണ്ട ചുമപ്പ് നിറത്തിൽ കാണുന്ന ചന്ദ്രബിംബമാണ് രക്തചന്ദ്രൻ. ഭൗമാന്തരീക്ഷത്തിൽ വച്ച് സൂര്യപ്രകാശത്തിനുണ്ടാകുന്ന അപവർത്തനം, വിസരണം എന്നീ പ്രതിഭാസങ്ങൾ മൂലമാണ് രക്തചന്ദ്രൻ ദൃശ്യമാകുന്നത്. ചുവപ്പ് ചന്ദ്രൻ, ചെമ്പൻ ചന്ദ്രൻ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഏകദേശം മൂന്ന് വർഷത്തേക്ക് ആളുകൾക്ക് ഈ ആകാശ പ്രതിഭാസം കാണാൻ കഴിയുന്ന അവസാന സമയമായിരിക്കും ഇത്. ചൊവ്വാഴ്ച രാത്രി ഓസ്‌ട്രേലിയയിൽ ഗ്രഹണം കാണാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ്:

  • സിഡ്‌നി, കാൻബെറ, മെൽബൺ, ഹൊബാർട്ട് - രാത്രി 10.04 ന് ആരംഭിക്കുന്നു, രാത്രി 11.02 ന് അവസാനിക്കുന്നു

  • ബ്രിസ്ബേൻ - രാത്രി 9.04 ന് ആരംഭിക്കുന്നു, രാത്രി 10.02 ന് അവസാനിക്കുന്നു

  • അഡലെയ്ഡ് - രാത്രി 9.34 ന് ആരംഭിക്കുന്നു, രാത്രി 10.32 ന് അവസാനിക്കുന്നു

  • ഡാർവിൻ - രാത്രി 8.34 ന് ആരംഭിക്കുന്നു, രാത്രി 9.32 ന് അവസാനിക്കുന്നു

  • പെർത്ത് - രാത്രി 7.04 ന് ആരംഭിക്കുന്നു, രാത്രി 8.02 ന് അവസാനിക്കുന്നു

SCROLL FOR NEXT