സ്വതന്ത്ര സെനറ്റർ ഡേവിഡ് പോകോക്ക് 
Australian Capital Territory

Aged Care Amendment Bill 2026: ഹാൻസൺ–ഗ്രീൻസ്–പോകോക്ക് കൂട്ടുകെട്ടിന്റെ പിന്തുണ

പ്രതിപക്ഷ ആരോഗ്യ വക്താവ് ആൻ റസ്റ്റൺ, നിലവിലെ സംവിധാനം പരിശീലനം നേടിയ വിലയിരുത്തുന്ന ഉദ്യോഗസ്ഥർക്ക് അൽഗോരിതത്തിന്റെ തീരുമാനങ്ങൾ തിരുത്താൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്ന് പറഞ്ഞു.

Safvana Jouhar

ഓസ്‌ട്രേലിയയിൽ വൃദ്ധപരിചരണ സഹായം അനുവദിക്കുന്നതിൽ കമ്പ്യൂട്ടർ അൽഗോരിതത്തിന്റെ ഏകപക്ഷീയമായ തീരുമാനത്തിന് പകരം മനുഷ്യരുടെ അന്തിമ വിലയിരുത്തൽ തിരിച്ചുകൊണ്ടുവരാനുള്ള സ്വകാര്യ ബിൽ സെനറ്റിൽ പാസായി. വൺ നേഷൻ നേതാവ് പോളിൻ ഹാൻസൺ, സ്വതന്ത്ര സെനറ്റർ ഡേവിഡ് പോകോക്ക്, ഗ്രീൻസ്, പ്രതിപക്ഷ സഖ്യം എന്നിവരുടെ പിന്തുണയോടെയാണ് ബിൽ അംഗീകാരം നേടിയത്. ലേബർ സർക്കാർ ബില്ലിനെ എതിർത്തു.

ദക്ഷിണ ഓസ്‌ട്രേലിയൻ സെനറ്റർ ഡേവിഡ് പോകോക്ക് അവതരിപ്പിച്ച Aged Care Amendment (Restoring Human Override for Aged Care Needs Assessments) Bill 2026 വൃദ്ധപരിചരണ ആവശ്യങ്ങൾ വിലയിരുത്തുമ്പോൾ അൽഗോരിതത്തിന് പകരം യോഗ്യരായ വിദഗ്ധരുടെ അന്തിമ തീരുമാനം ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. പ്രതിപക്ഷ ആരോഗ്യ വക്താവ് ആൻ റസ്റ്റൺ, നിലവിലെ സംവിധാനം പരിശീലനം നേടിയ വിലയിരുത്തുന്ന ഉദ്യോഗസ്ഥർക്ക് അൽഗോരിതത്തിന്റെ തീരുമാനങ്ങൾ തിരുത്താൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്ന് പറഞ്ഞു. "പരിചരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കേണ്ടത് കമ്പ്യൂട്ടർ അല്ല, യോഗ്യരായ വിദഗ്ധരാണ്," അവർ വ്യക്തമാക്കി.

ബിൽ പ്രകാരം, തീരുമാനമെടുക്കുന്നതിൽ അൽഗോരിതം എങ്ങനെ ഉപയോഗിച്ചുവെന്ന് വ്യക്തമായി അറിയിക്കണം. കൂടാതെ 2025 നവംബർ 1 മുതൽ സേവനം ലഭിച്ചവർക്കു അൽഗോരിതത്തിന്റെ തീരുമാനത്തിൽ പിഴവുണ്ടെന്ന് സംശയിക്കുന്നുവെങ്കിൽ പുതിയ വിലയിരുത്തൽ ആവശ്യപ്പെടാനുള്ള അവകാശവും ലഭിക്കും. അതേസമയം, ബില്ലിന്റെ ഉദ്ദേശ്യം അംഗീകരിച്ചെങ്കിലും നിലവിലെ രൂപത്തിൽ അത് നടപ്പാക്കാൻ കഴിയില്ലെന്ന് ലേബർ സെനറ്റർ അനിത ഗ്രീൻ പറഞ്ഞു. വിലയിരുത്തുന്ന ഉദ്യോഗസ്ഥർക്ക് അമിതമായ സ്വാതന്ത്ര്യം നൽകുന്നത് സേവന വിതരണത്തിൽ കാലതാമസത്തിനും അസമത്വത്തിനും ഇടയാക്കുമെന്നാണ് സർക്കാരിന്റെ ആശങ്ക.

സെനറ്റർ ഡേവിഡ് പോകോക്ക്, അൽഗോരിതം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് സർക്കാർ വെളിപ്പെടുത്താൻ തയ്യാറാകാത്തത് ആശങ്കാജനകമാണെന്ന് വിമർശിച്ചു. റോബോഡെബ്റ്റ് റോയൽ കമ്മീഷന്റെ ശുപാർശകൾ അനുസരിച്ച് സർക്കാർതലത്തിൽ ഓട്ടോമേറ്റഡ് തീരുമാനങ്ങളെ മേൽനോട്ടം വഹിക്കുന്ന സ്വതന്ത്ര സംവിധാനമുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, Older Persons Advocacy Network (OPAN) ബില്ലിനെ തത്വത്തിൽ സ്വാഗതം ചെയ്തെങ്കിലും, അപ്പീൽ നടപടികളിൽ സ്വതന്ത്ര വൃദ്ധപരിചരണ അഭിഭാഷകരെയും ഉൾപ്പെടുത്തുന്ന സംവിധാനമുണ്ടാകണമെന്ന് ആവശ്യപ്പെട്ടു. പുതിയ വൃദ്ധപരിചരണ നിയമം നല്ല ഉദ്ദേശ്യത്തോടെയാണെങ്കിലും നിലവിലെ അൽഗോരിതം ആശയക്കുഴപ്പവും അനിശ്ചിതത്വവും സൃഷ്ടിച്ചിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി.

SCROLL FOR NEXT