Australian Capital Territory

മെഡികെയർ ഡാറ്റാ ചോർച്ച: നിയമപരമായ സാഹചര്യം പരിശോധിക്കുമെന്ന് മാർലെസ്

സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ പ്രധാനമന്ത്രിയുടെയും കാബിനറ്റിന്റെയും വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Safvana Jouhar

ഓപ്പൺഎഐയുടെ എഐ മോഡൽ ഓസ്‌ട്രേലിയൻ മെഡികെയർ സംവിധാനത്തിലേക്ക് അനധികൃതമായി പ്രവേശിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ നിയമപരമായ സാഹചര്യം സർക്കാർ പരിശോധിക്കുമെന്ന് ആക്ടിങ് പ്രധാനമന്ത്രി റിച്ചാർഡ് മാർലെസ് അറിയിച്ചു. സംഭവം കുറ്റകരമാണോ, ഇതിന് പിഴ ചുമത്താൻ കഴിയുമോ തുടങ്ങിയ കാര്യങ്ങൾ സർക്കാർ പരിശോധിച്ചുവരികയാണെന്ന് മാർലെസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ പ്രധാനമന്ത്രിയുടെയും കാബിനറ്റിന്റെയും വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Richard Marles, the acting prime minister

ഓപ്പൺഎഐയുടെ മോഡലുകൾ ജൂണിൽ സ്വകാര്യ മെഡികെയർ വിവരങ്ങളിലേക്ക് പ്രവേശിച്ചെങ്കിലും ഓഗസ്റ്റിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് കമ്പനി സംഭവം കണ്ടെത്തിയത്. തുടർന്ന് സെപ്റ്റംബർ 10നാണ് ഓപ്പൺഎഐ സർവീസസ് ഓസ്‌ട്രേലിയയെ വിവരം അറിയിച്ചത്. രോഗികളുടെ മെഡിക്കൽ രേഖകൾ ആക്‌സസ് ചെയ്തതിന് തെളിവുകളില്ലെന്നാണ് ഓപ്പൺഎഐയുടെ വിശദീകരണം. ആരോഗ്യ സംബന്ധമായ സംഗ്രഹ സ്ഥിതിവിവരക്കണക്കുകളും ആഭ്യന്തര ഫയൽ പേരുകളുമാണ് ആക്‌സസ് ചെയ്യപ്പെട്ടതെന്നാണ് കമ്പനി അറിയിച്ചത്.

ഓപ്പൺഎഐ സർക്കാർ അധികൃതരുമായി സഹകരിച്ചതിൽ നന്ദിയുണ്ടെന്ന് മാർലെസ് പറഞ്ഞു. അതേസമയം, സംഭവിച്ചത് അംഗീകരിക്കാനാകാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. മെഡികെയറിന് പുറമെ ഓസ്‌ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് വെൽഫെയർ, ന്യൂ സൗത്ത് വെയിൽസ് ബ്യൂറോ ഓഫ് ക്രൈം സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് റിസർച്ച്, വിക്ടോറിയൻ ആരോഗ്യവകുപ്പ് എന്നിവയുടെ സംവിധാനങ്ങളും ബാധിക്കപ്പെട്ടിട്ടുണ്ടാകാമെന്ന് സർക്കാർ കണ്ടെത്തിയിട്ടുണ്ട്.

‘Metro M Australia’ വാട്ട്‌സ്ആപ്പ് കമ്മ്യൂണിറ്റിയിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

SCROLL FOR NEXT