Australian Capital Territory

സൗരോർജ ഉപയോ​ഗത്തിൽ വീടുകൾ മുന്നിൽ; ബിസിനസ് മേഖല പിന്നിൽ

025 അവസാനത്തോടെ ഓസ്ട്രേലിയൻ വീടുകളിൽ 22 ഗിഗാവാട്ട് റൂഫ്‌ടോപ്പ് സോളാർ ശേഷി സ്ഥാപിച്ചപ്പോൾ വാണിജ്യ-വ്യവസായ മേഖലയിൽ ഇത് 5.6 ഗിഗാവാട്ട് മാത്രമാണ്.

Safvana Jouhar

സിഡ്നി: ഓസ്ട്രേലിയയിൽ റൂഫ്‌ടോപ്പ് സോളാർ സംവിധാനങ്ങളുടെ ഉപയോഗത്തിൽ വീടുകൾ വൻ മുന്നേറ്റം നടത്തുമ്പോൾ ബിസിനസ് മേഖല പിന്നിലാണെന്ന് പുതിയ റിപ്പോർട്ട് കണ്ടെത്തി. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എനർജി ഇക്കണോമിക്സ് ആൻഡ് ഫിനാൻഷ്യൽ അനാലിസിസ് (IEEFA) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, 2025 അവസാനത്തോടെ ഓസ്ട്രേലിയൻ വീടുകളിൽ 22 ഗിഗാവാട്ട് റൂഫ്‌ടോപ്പ് സോളാർ ശേഷി സ്ഥാപിച്ചപ്പോൾ വാണിജ്യ-വ്യവസായ മേഖലയിൽ ഇത് 5.6 ഗിഗാവാട്ട് മാത്രമാണ്. കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന മേഖലയായിട്ടും ബിസിനസുകളിൽ സൗരോർജ വ്യാപനം പ്രതീക്ഷിച്ചതിലും കുറവാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ലോകത്ത് ആളോഹരി കണക്കിൽ റൂഫ്‌ടോപ്പ് സോളാർ ഉപയോഗത്തിൽ ഓസ്ട്രേലിയ മുൻപന്തിയിലാണെങ്കിലും, ബിസിനസ് മേഖലയിൽ നിരവധി തടസങ്ങൾ നിലനിൽക്കുന്നതായി ഗവേഷകർ പറയുന്നു. വാടക കെട്ടിടങ്ങളിലെ ഉടമസ്ഥാവകാശ പ്രശ്നങ്ങൾ, വ്യത്യസ്ത വൈദ്യുതി നിരക്കുകൾ, ഗ്രിഡ് കണക്ഷൻ ലഭിക്കുന്നതിലെ കാലതാമസം എന്നിവ പ്രധാന വെല്ലുവിളികളാണ്. വീടുകളിൽ സോളാർ പാനലുകൾക്കും ബാറ്ററി സംവിധാനങ്ങൾക്കും സർക്കാർ പ്രോത്സാഹന പദ്ധതികൾ ലഭ്യമാകുമ്പോൾ, ഇടത്തരം ബിസിനസുകൾക്ക് സമാന പിന്തുണ ലഭിക്കുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇതുമൂലം നിരവധി സ്ഥാപനങ്ങൾ സൗരോർജത്തിലേക്കുള്ള മാറ്റം വൈകിപ്പിക്കുകയാണ്. 2050 ഓടെ വാണിജ്യ-വ്യവസായ മേഖലയിൽ റൂഫ്‌ടോപ്പ് സോളാർ ശേഷി 31 ഗിഗാവാട്ട് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടിന്റെ വിലയിരുത്തൽ. ആവശ്യമായ നയപിന്തുണയും പ്രോത്സാഹനങ്ങളും ലഭിച്ചാൽ ഈ മേഖല രാജ്യത്തിന്റെ ശുദ്ധ ഊർജ പരിവർത്തനത്തിൽ വലിയ പങ്കുവഹിക്കുമെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.

SCROLL FOR NEXT