വൈസ് അഡ്മിറൽ മാർക്ക് ഹാമണ്ട്  (Royal Australian Navy)
Australian Capital Territory

വൈസ് അഡ്മിറൽ മാർക്ക് ഹാമണ്ട് പുതിയ പ്രതിരോധസേന മേധാവി

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ സൂസൻ കോയിലിനെ നിയമിച്ചതായും ആൽബനീസ് പ്രഖ്യാപിച്ചു. ‌ഇതോടെ ഈ പദവി വഹിക്കുന്ന ആദ്യ വനിതയാകും.

Safvana Jouhar

ഓസ്‌ട്രേലിയൻ നാവികസേനാ മേധാവി വൈസ് അഡ്മിറൽ മാർക്ക് ഹാമണ്ട് അടുത്ത പ്രതിരോധ മേധാവിയായി ചുമതലയേൽക്കുമെന്ന് പ്രധാനമന്ത്രി ആന്റണി അൽബനീസ്. എഡിഎഫിന്റെ നിലവിലെ മേധാവി അഡ്മിറൽ ഡേവിഡ് ജോൺസ്റ്റൺ 48 വർഷത്തിലേറെ സായുധ സേനയിൽ സേവനമനുഷ്ഠിച്ച ശേഷം സ്ഥാനമൊഴിയുന്നതോടെയാണ് ഹാമണ്ട് നിയമിതനാകുന്നത്. "വരാനിരിക്കുന്ന വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ" തന്റെ പുതിയ റോളിനായി കാത്തിരിക്കുകയാണെന്ന് വൈസ് അഡ്മിറൽ ഹാമണ്ട് പറഞ്ഞു.

ലെഫ്റ്റനന്റ് ജനറൽ സൂസൻ കോയിലെ

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ സൂസൻ കോയിലിനെ നിയമിച്ചതായും ആൽബനീസ് പ്രഖ്യാപിച്ചു, ഇതോടെ ഈ പദവി വഹിക്കുന്ന ആദ്യ വനിതയാകും. നാവികസേനാ മേധാവിയായി റിയർ അഡ്മിറൽ മാത്യു ബക്ക്ലിയെ നിയമിക്കും. ബെൻ റോബർട്ട്സ്-സ്മിത്തിന്റെ അറസ്റ്റിൽ ഓസ്‌ട്രേലിയൻ പ്രതിരോധ സേന ഞെട്ടിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ആന്റണി അൽബനീസ് ഓസ്‌ട്രേലിയയുടെ ആദ്യത്തെ വനിതാ സൈനിക മേധാവിയെ നിയമിച്ചത്. ഹാമണ്ടും കോയിലും ജൂലൈയിൽ അവരുടെ പുതിയ റോളുകൾ ഏറ്റെടുക്കും. അതേസമയം ജൂലൈയിൽ രണ്ട് വർഷത്തെ കാലാവധി അവസാനിക്കുന്ന അഡ്മിറൽ ഡേവിഡ് ജോൺസ്റ്റണിൽ നിന്ന് നാവികസേനാ മേധാവി മാർക്ക് ഹാമണ്ട് എഒ പ്രതിരോധ മേധാവിയായി ചുമതലയേൽക്കും.

SCROLL FOR NEXT