പോളിൻ ഹാൻസൻ 
Australian Capital Territory

ഹാൻസന്റെ വിവാദ പരാമർശങ്ങളിൽ മാപ്പ്; ആൽബനീസിനോടും ആദിവാസി സമൂഹത്തോടും ഖേദപ്രകടനം

ആൽബനീസിന്റെ മാതാവിനെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചിട്ടില്ലെന്ന നിലപാട് ആവർത്തിച്ചെങ്കിലും, തന്റെ പരാമർശം അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായി അവർ പറഞ്ഞു.

Safvana Jouhar

ഓസ്‌ട്രേലിയൻ രാഷ്ട്രീയ നേതാവ് പോളിൻ ഹാൻസൻ, പ്രധാനമന്ത്രി ആന്തണി ആൽബനീസിന്റെ മാതാവിനെക്കുറിച്ചും ഓസ്‌ട്രേലിയയിലെ തദ്ദേശീയ ജനവിഭാഗങ്ങളെക്കുറിച്ചും നടത്തിയ വിവാദ പരാമർശങ്ങളിൽ ഒടുവിൽ മാപ്പ് പറഞ്ഞു. ന്യൂസ്24-ന് നൽകിയ അഭിമുഖത്തിന് പിന്നാലെയാണ് ഹാൻസൻ നിലപാട് മാറ്റിയത്. ആൽബനീസിന്റെ മാതാവിനെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചിട്ടില്ലെന്ന നിലപാട് ആവർത്തിച്ചെങ്കിലും, തന്റെ പരാമർശം അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായി അവർ പറഞ്ഞു.

തദ്ദേശീയ ഓസ്‌ട്രേലിയക്കാരെ “ഏറ്റവും പ്രാകൃതമായ വംശം” എന്ന് വിശേഷിപ്പിച്ച പരാമർശത്തിലും ഹാൻസൻ ഖേദം പ്രകടിപ്പിച്ചു. സർക്കാർ സംവിധാനങ്ങളും രാഷ്ട്രീയ നേതാക്കളും തദ്ദേശീയ സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന ആവശ്യമാണ് താൻ ഉന്നയിച്ചതെന്ന് അവർ വ്യക്തമാക്കി. താൻ ഉപയോഗിച്ച വാക്ക് ആളുകളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന് മാപ്പ് പറയുന്നതായും ഹാൻസൻ പറഞ്ഞു. നേരത്തെ നടത്തിയ പരാമർശങ്ങൾ വ്യാപകമായ വിമർശനത്തിന് ഇടയാക്കിയിരുന്നു.

SCROLL FOR NEXT