പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ റിച്ചാർഡ് മാർലസും രണ്ടാമത്തെ ഇന്ത്യ-ഓസ്ട്രേലിയ പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ച്ച ഇന്ന് ന്യൂഡൽഹിയിൽ നടക്കും. പ്രതിരോധ, സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിലും സഹ-വികസന, സഹ-ഉൽപ്പാദന അവസരങ്ങൾ ഉൾപ്പെടെ സൈനിക പരസ്പര പ്രവർത്തനക്ഷമതയും വ്യവസായ സഹകരണവും വർദ്ധിപ്പിക്കുന്നതിലും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഉഭയകക്ഷി പ്രതിരോധ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും തന്ത്രപരമായ വിശ്വാസവും സഹകരണവും വർദ്ധിപ്പിക്കുന്നതിനും ഇന്തോ-പസഫിക് മേഖലയിൽ സ്ഥിരതയും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനും പ്രതിരോധത്തിലും സുരക്ഷയിലും സഹകരണത്തിന്റെ പുതിയ മേഖലകൾ തിരിച്ചറിയുന്നതിനും യോഗം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.