(ABC News: Jacqueline Lynch)
Australian Capital Territory

നിർമ്മാണ മേഖലയിൽ കുതിച്ചുചാട്ടം; കാൻബറയിൽ 'ബ്രിക്ക് ലെയർ' പണിക്കാരുടെ ക്ഷാമം, പ്രതിസന്ധി

നിലവിലുള്ള തൊഴിലാളികളിൽ ഭൂരിഭാഗവും 40 വയസ്സിന് മുകളിലുള്ളവരാണെന്നും ഇവർ വിരമിക്കുന്നതോടെ അടുത്ത 10 വർഷത്തിനുള്ളിൽ സ്ഥിതി കൂടുതൽ ദാരുണമാകുമെന്നും നിർമ്മാണ മേഖലയിലുള്ളവർ വ്യക്തമാക്കുന്നു

Elizabath Joseph

കാൻബറ: ഓസ്‌ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ മെട്രോ വികസനവും വാണിജ്യ കെട്ടിട നിർമ്മാണങ്ങളും തകൃതിയായി പുരോഗമിക്കുമ്പോഴും ആവശ്യത്തിന് കട്ടപ്പണിക്കാരെ (Bricklayers) കിട്ടാതെ ഭവന നിർമ്മാണ മേഖല സ്തംഭനത്തിലേക്ക്. ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിൽ നിലവിൽ ഏഴ് പേർ മാത്രമാണ് പുതിയതായി അപ്രന്റീസ്ഷിപ്പ് എടുത്ത് ഈ രംഗത്ത് പരിശീലനം നേടുന്നത്.

മേഖലയിലെ മൊത്തം നിർമ്മാണ തൊഴിലാളികളുടെ എണ്ണത്തിൽ 10 ശതമാനം വർദ്ധനവുണ്ടായെങ്കിലും അപ്രന്റീസുകളുടെ എണ്ണത്തിൽ 20 ശതമാനത്തോളം കുറവാണ് ഉണ്ടായിരിക്കുന്നത്. ജോലിയിലെ കഠിനാധ്വാനവും സമ്മർദ്ദവും താങ്ങാനാവാതെ പുതിയ തലമുറ കട്ടപ്പണി മേഖലയിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് പ്രധാന തിരിച്ചടിയാകുന്നത്. നിലവിലുള്ള തൊഴിലാളികളിൽ ഭൂരിഭാഗവും 40 വയസ്സിന് മുകളിലുള്ളവരാണെന്നും ഇവർ വിരമിക്കുന്നതോടെ അടുത്ത 10 വർഷത്തിനുള്ളിൽ സ്ഥിതി കൂടുതൽ ദാരുണമാകുമെന്നും നിർമ്മാണ മേഖലയിലുള്ളവർ വ്യക്തമാക്കുന്നു. 2030-ഓടെ കാൻബറയിൽ 30,000 പുതിയ വീടുകൾ നിർമ്മിക്കാനുള്ള ഓസ്‌ട്രേലിയൻ സർക്കാരിന്റെ ലക്ഷ്യങ്ങൾക്ക് ഈ തൊഴിൽ ക്ഷാമം വൻ ഭീഷണിയാണ് ഉയർത്തുന്നത്.

SCROLL FOR NEXT