Australian Capital Territory

12-ാം നൂറ്റാണ്ടിലെ മൂന്ന് അപൂർവ വിഗ്രഹങ്ങൾ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു

ഭദ്രകാളിയോടുകൂടിയ ലോഹ ത്രിശൂലം, നന്ദിയുടെ ശിലാവിഗ്രഹം, ആറുമുഖങ്ങളുള്ള സ്കന്ദ-കാർത്തികേയ (സുബ്രഹ്മണ്യൻ) ശിലാവിഗ്രഹം എന്നിവയാണ് തിരികെ ലഭിക്കുന്നത്.

Safvana Jouhar

തമിഴ്നാട്ടിലെ തഞ്ചാവൂർ, തിരുവാരൂർ ജില്ലകളിലെ ക്ഷേത്രങ്ങളിൽ നിന്ന് മോഷണം പോയ 12-ാം നൂറ്റാണ്ടിലെ മൂന്ന് അപൂർവ പുരാവസ്തുക്കൾ ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. ഭദ്രകാളിയോടുകൂടിയ ലോഹ ത്രിശൂലം, നന്ദിയുടെ ശിലാവിഗ്രഹം, ആറുമുഖങ്ങളുള്ള സ്കന്ദ-കാർത്തികേയ (സുബ്രഹ്മണ്യൻ) ശിലാവിഗ്രഹം എന്നിവയാണ് തിരികെ ലഭിക്കുന്നത്. ഓസ്ട്രേലിയയിലെ കാൻബറയിലെ നാഷണൽ ഗാലറി ഓഫ് ഓസ്ട്രേലിയയിൽ സൂക്ഷിച്ചിരുന്ന ഇവ തമിഴ്നാട് ഐഡൽ വിംഗ്-സിഐഡി നടത്തിയ അന്വേഷണത്തിലാണ് തിരിച്ചറിഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്ട്രേലിയ സന്ദർശനത്തിനിടെയാണ് പുരാവസ്തുക്കൾ ഇന്ത്യയ്ക്ക് കൈമാറാൻ ഓസ്ട്രേലിയ സമ്മതിച്ചത്. പരസ്പര നിയമസഹായ ഉടമ്പടി (MLAT) പ്രകാരമാണ് ഇവ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നത്. നിയമനടപടികൾ പൂർത്തിയായ ശേഷം ബന്ധപ്പെട്ട ക്ഷേത്രങ്ങൾക്ക് വിഗ്രഹങ്ങൾ കൈമാറും.

SCROLL FOR NEXT