ഓസ്‌ട്രേലിയ പോസ്റ്റ് യുഎസിലേക്കുള്ള ട്രാൻസിറ്റ് ഷിപ്പിംഗ് നിർത്തിവച്ചു: 
Australian Capital Territory

ഓസ്‌ട്രേലിയ പോസ്റ്റ് യുഎസിലേക്കുള്ള ട്രാൻസിറ്റ് ഷിപ്പിംഗ് നിർത്തി

അടുത്ത ആഴ്ച മുതൽ യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കുറഞ്ഞ മൂല്യമുള്ള വസ്തുക്കൾക്ക് അധിക തീരുവ ചുമത്തുന്ന സാഹചര്യത്തിലാണ് ഓസ്‌ട്രേലിയ പോസ്റ്റ് താൽക്കാലികമായി നിർത്തിവച്ചത്.

Safvana Jouhar

അടുത്ത ആഴ്ച പുതിയ താരിഫുകൾ പ്രാബല്യത്തിൽ വരാനിരിക്കുന്നതിനാൽ ഓസ്‌ട്രേലിയ പോസ്റ്റ് യുഎസിലേക്കുള്ള ട്രാൻസിറ്റ് ഷിപ്പിംഗ് താൽക്കാലികമായി നിർത്തിവച്ചു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സാധനങ്ങൾ ഓസ്‌ട്രേലിയ വഴി യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന രീതിയാണ് "ട്രാൻസിറ്റ്" ഷിപ്പിംഗ് എന്നറിയപ്പെടുന്നത്. അടുത്ത ആഴ്ച മുതൽ യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കുറഞ്ഞ മൂല്യമുള്ള വസ്തുക്കൾക്ക് അധിക തീരുവ ചുമത്തുന്ന സാഹചര്യത്തിലാണ് ഓസ്‌ട്രേലിയ പോസ്റ്റ് താൽക്കാലികമായി നിർത്തിവച്ചത്. ഇതുവരെ, ഓസ്‌ട്രേലിയയിൽ നിന്ന് 800 യുഎസ് ഡോളറിൽ (1,200 ഡോളർ) താഴെ വിലവരുന്ന സാധനങ്ങളുടെ പാഴ്‌സലുകൾ യുഎസിൽ എത്തുമ്പോൾ നികുതി ചുമത്തിയിരുന്നില്ല ("ഡി മിനിമിസ്" ഇളവ് എന്നറിയപ്പെടുന്നതിന്റെ കീഴിൽ). അതേസമയം ആഗോളതലത്തിൽ അമേരിക്കയിലേക്ക് എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതിക്കുള്ള നികുതി ഇളവ് ഓഗസ്റ്റ് 29 ന് അവസാനിക്കും.

SCROLL FOR NEXT