ഹേസൽവുഡിന് പരിക്ക്  (Report)
Australian Capital Territory

ആഷസ് ടെസ്റ്റിൽ ഹേസൽവുഡ് കളിക്കില്ല

പാറ്റ് കമ്മിൻസ് പരിക്കേറ്റ് പുറത്തായതിന് പിന്നാലെ ഹേസൽവുഡും പരിക്കേറ്റ് പുറത്തായി

Safvana Jouhar

ആഷസ് പരമ്പരയ്ക്ക് ഒരുങ്ങുന്ന ഓസ്ട്രേലിയൻ ടീമിന്റെ സ്ഥിരം ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് പരിക്കേറ്റ് പുറത്തായതിന് പിന്നാലെ ഹേസൽവുഡും പരിക്കേറ്റ് പുറത്തായി. പെർത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ ഇരുവരും കളിക്കില്ല. ഈ രണ്ട് പ്രധാന താരങ്ങളെ കൂടാതെ നേരത്തെ ഷോൺ അബോർട്ടും പരിക്കുമൂലം പുറത്തായിരുന്നു. ഇവർക്ക് പകരം യുവ പേസർ മൈക്കൽ നെസറിനെ ടീമിൽ ഉൾപ്പെടുത്തി. 2025 നവംബർ 21ന് പെർത്തിലാണ് ആഷസിലെ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. അഞ്ചു ടെസ്റ്റുകളാണ് ഈ പരമ്പരയിലുള്ളത്. 2026 ജനുവരി നാലിനാണ് അവസാന ടെസ്റ്റ്.

SCROLL FOR NEXT