ഒക്ടോബറിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്.ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തി ഏകദേശം ഒമ്പത് മാസങ്ങൾക്ക് ശേഷം ഓസ്‌ട്രേലിയയുടെ പ്രധാന സഖ്യകക്ഷിയുമായി ഒരു മുഖാമുഖ കൂടിക്കാഴ്ച ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് അൽബനീസ് രാഷ്ട്രീയ സമ്മർദ്ദത്തിലായിരുന്നു. താനും അമേരിക്കൻ പ്രസിഡന്റും തമ്മിലുള്ള ഔദ്യോഗിക കൂടിക്കാഴ്ച ഒക്ടോബർ 20 ന് നടക്കുമെന്ന് അൽബനീസ് വ്യക്തമാക്കി. "പ്രസിഡന്റ് ട്രംപ് കുറച്ചു കാലം മുമ്പ് ഒരു കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചു, ഇപ്പോൾ ഞങ്ങൾ ഫോണിൽ വീണ്ടും ഇതേക്കുറിച്ച് സംസാരിച്ചു, ഒക്ടോബർ 20 ന് വാഷിംഗ്ടൺ ഡിസിയിൽ ഒരു കൂടിക്കാഴ്ച ഞങ്ങൾ നടത്തും." എന്ന് അദ്ദേഹം വിശദമാക്കി. അതേസമയം ആറ് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഓസീസ് പ്രധാനമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. ഈ ആഴ്ച ന്യൂയോർക്കിലെ ട്രംപിൻ്റെ പരിപാടിയിൽ നിന്ന് അൽബനീസിനെ ഒഴിവാക്കിയിരുന്നു.