ACT Greens Leader Shane Rattenbury  ABC News: Michael Barnett
Australian Capital Territory

ഷെയ്ൻ റാറ്റൻബറി രാഷ്ട്രീയം വിടുന്നു; കാന്‍ബെറയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു യുഗത്തിന് അന്ത്യം

2020 മുതൽ അറ്റോർണി ജനറലായി സേവനമനുഷ്ഠിച്ച അദ്ദേഹം, ലോകത്തിലെ ആദ്യത്തെ ഗ്രീൻസ് സ്പീക്കർ എന്ന പദവിയും അലങ്കരിച്ചിട്ടുണ്ട്.

Elizabath Joseph

കാൻബറ: എസിടി ലെജിസ്ലേറ്റീവ് അസംബ്ലിയിലെ പ്രമുഖ നേതാവും ഗ്രീൻസ് പാർട്ടി അധ്യക്ഷനുമായ ഷെയ്ൻ റാറ്റൻബറി രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നു. 2008-ൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, എസിടി രാഷ്ട്രീയത്തിലെ നിർണ്ണായക ശക്തിയായി ഒന്നര പതിറ്റാണ്ടിലേറെ നിലകൊണ്ടു. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കുന്നതിനാണ് വിരമിക്കുന്നതെന്ന് 50-കളിലെത്തിയ അദ്ദേഹം വ്യക്തമാക്കി.

കനോറയിലെ ലൈറ്റ് റെയിൽ (Light Rail) പദ്ധതി നടപ്പിലാക്കിയതിലും കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിലും റാറ്റൻബറി വഹിച്ച പങ്ക് ശ്രദ്ധേയമാണ്. 100 ശതമാനം പുനരുപയോഗ ഊർജ്ജം എന്ന ലക്ഷ്യത്തിലേക്ക് എസിടിയെ എത്തിക്കുന്നതിൽ അദ്ദേഹം മുഖ്യപങ്കുവഹിച്ചു. 2020 മുതൽ അറ്റോർണി ജനറലായി സേവനമനുഷ്ഠിച്ച അദ്ദേഹം, ലോകത്തിലെ ആദ്യത്തെ ഗ്രീൻസ് സ്പീക്കർ എന്ന പദവിയും അലങ്കരിച്ചിട്ടുണ്ട്.

റാറ്റൻബറിയുടെ വിരമിക്കൽ ഒരു യുഗത്തിന്റെ അന്ത്യമാണെന്ന് എസിടി മുഖ്യമന്ത്രി ആൻഡ്രൂ ബാർ പ്രതികരിച്ചു. രാഷ്ട്രീയ എതിരാളിയാണെങ്കിലും അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ ലിബറൽ പാർട്ടി നേതാവ് മാർക്ക് പാർട്ടിനും പ്രശംസിച്ചു. റാറ്റൻബറി രാജിവെക്കുന്നതോടെ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് പകരം കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ടുകൾ വീണ്ടും എണ്ണുന്ന 'കൗണ്ട്ബാക്ക്' (Countback) രീതിയിലൂടെയാകും പുതിയ അംഗത്തെ തിരഞ്ഞെടുക്കുക. പുതിയ പാർട്ടി നേതാവിനെ ഗ്രീൻസ് അംഗങ്ങൾ ബാലറ്റിലൂടെ തിരഞ്ഞെടുക്കുമെന്നും റാറ്റൻബറി അറിയിച്ചു.

SCROLL FOR NEXT