അവക്കാഡോ Jametlene Reskp/ Unsplash
Australia

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ അവോകാഡോ വിളവെടുപ്പ് , പ്രതീക്ഷിക്കുന്നത് റെക്കോർഡ്

ഈ സീസൺ വെസ്റ്റ് ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ആവോകാഡോ സീസണാകും എന്നാണ് പ്രതീക്ഷ

Elizabath Joseph

ഓസ്‌ട്രേലിയൻ ആവോകാഡോ വ്യവസായം ചൈനീസ് വിപണി പ്രവേശനത്തെ ലക്ഷ്യമിടുമ്പോൾ, രാജ്യത്തെ ആവോകാഡോ വിളവ് റെക്കോർഡിലേക്ക് എത്തുകയാണ് ഈ വർഷം.

2023/24 വർഷത്തിൽ 1,50,913 ടണ്ണായിരുന്ന രാജ്യത്തെ ആകെ ആവോകാഡോ ഉൽപാദനം അടുത്ത രണ്ടു വർഷത്തിനുള്ളിൽ 1,71,163 ടണ്ണായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു.

പശ്ചിമ ഓസ്‌ട്രേലിയയിലെ ആവോകാഡോ വിളവെടുപ്പ് ആരംഭിച്ചിരിക്കുകയാണ്. ഈ സീസൺ വെസ്റ്റ് ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ആവോകാഡോ സീസണാകും എന്നാണ് ബെൻഡോട്ടി ആവോകാഡോസിലെ ട്രെവർ ബെൻഡോട്ടി ABC ന്യൂസിന് നൽകിയ അഭിമുഖത്തിൽ പ്രതീക്ഷ പങ്കുവെച്ചത്.

മുമ്പത്തെ റെക്കോർഡ് രണ്ട് സീസൺ മുൻപായിരുന്നു, എന്നാൽ ഈ തവണ അത് മറികടക്കാൻ നാം ഒരുങ്ങുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യവ്യാപകമായി ഉൽപാദന വർധന പ്രതീക്ഷിക്കപ്പെടുമ്പോൾ, സൂക്ഷ്മമായ മാർക്കറ്റ് പ്ലാനിംഗ് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ശരിയായ പദ്ധതി ഇല്ലാതെ വളർത്തലും വിളവെടുപ്പും നടത്തുന്നത് ആകെ വ്യവസായത്തിനും തിരിച്ചടിയാകും, ബെൻഡോട്ടി പറഞ്ഞു.

പശ്ചിമ ഓസ്‌ട്രേലിയയ്ക്ക് ഇതിനകം ജപ്പാന്‍റെയും തായ്ലൻഡിന്‍റെയും വിപണികളിലേക്ക് ഹാസ് ആവോകാഡോ കയറ്റുമതി ചെയ്യാനുള്ള അനുമതിയുണ്ടെങ്കിലും, ചൈനീസ് ഉപഭോക്താക്കളിൽ ആവോകാഡോ ആവശ്യകത ഉയരുന്നതിനാൽ, ചൈന വലിയ സാധ്യതകളുള്ള വിപണിയാണ്.

ഇതിനകം ഷാങ്ഹായി വിപണികളുമായി ഏകദേശം 250 മില്ല്യൺ ഓസ്‌ട്രേലിയൻ ഡോളർ മൂല്യമുള്ള MOU-കൾ ഒപ്പുവെച്ചിട്ടുണ്ട്. എന്നിരുന്നാലും, ഔദ്യോഗിക വിപണി പ്രവേശനം ഇപ്പോഴും ചർച്ചയിൽ തുടരുന്നു.

SCROLL FOR NEXT