Australian actor Julian McMahon
Australia

ഓസ്‌ട്രേലിയൻ നടൻ ജൂലിയൻ മക്മഹോൺ അന്തരിച്ചു

Safvana Jouhar

നിപ്പ്/ടക്ക്, ചാർംഡ് ആൻഡ് ദി ഫന്റാസ്റ്റിക് ഫോർ എന്നീ സിനിമകളിലെ താരവും ഓസ്‌ട്രേലിയൻ നടനുമായ ജൂലിയൻ മക്മഹോൺ (56) കാൻസർ ബാധിച്ച് അന്തരിച്ചു. ദീർഘകാലമായി ക്യാൻസറുമായി പോരാടി 56-ാം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്.

അദ്ദേഹത്തിന്റെ ഭാര്യ കെല്ലി മക്മഹോൺ മരണ വാർത്ത സ്ഥിരീകരിച്ചു. "കാൻസറിനെ തോൽപ്പിക്കാനുള്ള ധീരമായ പോരാട്ടത്തിന് ഒടുവിൽ ജൂലിയൻ ഈ ആഴ്ച അന്തരിച്ചു," എന്ന് അവർ പറഞ്ഞു. "അദ്ദേഹം ജീവിതത്തെയും, ജോലിയെയും, ആരാധകരെയും, എല്ലാറ്റിനുമുപരി കുടുംബത്തെയും വളരെയധികം സ്നേഹിച്ചിരുന്നു. ഈ ദുഃഖസമയത്ത് ഞങ്ങൾക്ക് സ്വകാര്യത നൽകണമെന്നും ജൂലിയനെ സ്നേഹിച്ച എല്ലാവരോടും അദ്ദേഹം ചെയ്തതുപോലെ ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്നത് തുടരണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു." എന്ന് അവർ കൂട്ടിച്ചേർത്തു.

SCROLL FOR NEXT