സിഡ്നി: കൗമാരക്കാരുടെ സമൂഹമാധ്യമ ഉപയോഗത്തിന് വിലക്ക് കൊണ്ടുവന്നതിനു പിന്നാലെ കണ്ടന്‍റുകളുടെ ഫോളോവേഴ്സിലും കാഴ്ചകളിലും വൻ ഇടിവുണ്ടായതായി റിപ്പോർട്ടുകൾ. ഡിസംബർ പത്ത് മുതൽ ടിക്ടോക്ക്, ഇൻസ്റ്റഗ്രാം, യൂ ട്യൂബ് ഉൾപ്പെടെ 10 പ്രധാന പ്ലാറ്റ്ഫോമുകൾ 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്നാണ് നിയമം. ഇത് പ്രാബല്യത്തിൽ വന്നതോടെ ക്രിയേറ്റർമാരുടെ ഫോളോവേഴ്‌സും എൻഗേജ്‌മെന്റും പെട്ടെന്ന് ഇടിഞ്ഞുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
സോഷ്യൽ മീഡിയ ഉപയോഗിക്കാൻ സാധിക്കാതെ നിരവധി കൗമാരക്കാർ പുതിയ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുമ്പോൾ, തങ്ങളുടെ ഫോളോവേഴ്‌സ് വളർത്തിയെടുക്കാൻ വർഷങ്ങളോളം ചെലവഴിച്ച കണ്ടന്‍റ് ക്രിയേറ്റർമാർ അവരുടെ ഏറ്റവും സജീവമായ പ്രേക്ഷക വിഭാഗം നഷ്ടപ്പെടുന്നതിന്റെ ആഘാതം അനുഭവിക്കുന്നുണ്ട്. ആദ്യ പോസ്റ്റിന് സാധാരണ ലഭിക്കുന്ന 1 ലക്ഷത്തിൽ 10,000 കാഴ്ചകൾ പോലും നിരോധനത്തിന് ശേഷം ലഭിച്ചില്ലെന്ന് ഓസ്ട്രേലിയൻ ജീവിതത്തെ ആസ്പദമാക്കി ഉള്ളടക്കം ചെയ്യുന്ന ജോഷ് പാർട്ടിങ്ടൺ പറഞ്ഞു, ഇൻസ്റ്റഗ്രാമിലും ടിക്ക് ലും ഫോളോവർ നഷ്ടം കണക്കുകൂട്ടാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പല കണ്ടന്‍റ് ക്രിയേറ്റർമാരും ഫോളോവേഴ്‌സിനെ യോപ്പ്, ലെമൺ8, കവർസ്റ്റാർ പോലുള്ള ഇതര പ്ലാറ്റ്‌ഫോമുകളിലേക്ക് മാറാൻ പ്രോത്സാഹിപ്പിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. നിലവിൽ ഇത്തരം പ്ലാറ്റ്ഫോമുകൾക്ക് ഈ നിയമങ്ങൾ ബാധകമല്ല,
സർക്കാര്‍ റിപ്പോർട്ട് അനുസരിച്ച് ഇതിനകം 2 ലക്ഷം അക്കൗണ്ടുകൾപ്രവർത്തനരഹിതമാക്കി. വിപിഎൻ തിരച്ചിലുകൾ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ ഏറ്റവും ഉയർന്ന നിലയിലെത്തിയതായും റിപ്പോർട്ടുകൾ പറയുന്നു.