Australia U19 World Cup 2026 Cricket Australia
Australia

ഓസ്ട്രേലിയ അണ്ടർ 19 ലോകകപ്പ് ടീമിൽ രണ്ട് ഇന്ത്യൻ വംശജർ

നുവരി 15 മുതൽ ഫെബ്രുവരി 6 വരെ നമീബിയയിലും സിംബാബ്‌വെയിലും ആയാണ് മത്സരങ്ങൾ നടക്കുക.

Elizabath Joseph

അടുത്ത വർഷം നടക്കാനിരിക്കുന്ന ഐസിസി അണ്ടർ 19 ലോകകപ്പിനുള്ള 15 അംഗ ടീമിൽ രണ്ട് ഇന്ത്യൻ വംശജരും തിരഞ്ഞെടുക്കപ്പെട്ടു. ജനുവരി 15 മുതൽ ഫെബ്രുവരി 6 വരെ നമീബിയയിലും സിംബാബ്‌വെയിലും നടക്കുന്ന ഐസിസി അണ്ടർ 19 പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2026-നുള്ള 15 അംഗ ക്രിക്കറ്റ് ടീമിലാണ് ഇന്ത്യൻ വംശജരായ ആര്യൻ ശർമ്മയും ജോൺ ജെയിംസും ഉൾപ്പെട്ടത്.

ഇവരെ കൂടാതെ, ശ്രീലങ്കൻ വംശജരായ നാദൻ കൂറെയും നിതേഷ് സാമുവലും ചൈനീസ് വംശജരായ അലക്സ് ലീ യങ്ങ് എന്നിവരും ടീമിൽ ഉൾപ്പെടുന്നു.ഓസ്‌ട്രേലിയ പുരുഷ U19 സ്ക്വാഡിനെ ഒലിവർ പീക്ക് നയിക്കും.

ഓസ്‌ട്രേലിയ പുരുഷ U19 സ്ക്വാഡ്:

ഒലിവർ പീക്ക് (ഗീലോംഗ് ഡിസ്ട്രിക്റ്റ് CC/VIC)

കേസി ബാർട്ടൺ (മോസ്മാൻ CC/NSW)

നാദൻ കൂറെ (പരമാറ്റ CC/NSW)

ജെയ്ഡൻ ഡ്രേപ്പർ (വാലി ഡിസ്ട്രിക്റ്റ് CC/QLD)

ബെൻ ഗോർഡൻ (സൺഷൈൻ കോസ്റ്റ് സ്കോർച്ചേഴ്‌സ് CC/QLD)

സ്റ്റീവൻ ഹൊഗാൻ (സാൻഡ്‌ഗേറ്റ്-റെഡ്ക്ലിഫ് ഡിസ്ട്രിക്റ്റ് CC/QLD)

തോമസ് ഹൊഗാൻ (ഗിന്നിന്ദേര CC/ACT)

ജോൺ ജെയിംസ് (പരമട്ട CC/NSW)

ചാൾസ് ലാച്ച്മുണ്ട് (ഇപ്‌സ്‌വിച്ച് ഹോർനെറ്റ്‌സ് CC/QLD)

വിൽ മലജ്‌ചുക് (സുബിയാക്കോ ഫ്ലോറിയറ്റ് CC/WA)

നിതേഷ് സാമുവൽ (പരമട്ട CC/NSW)

ഹെയ്ഡൻ ഷില്ലർ (നോർത്തേൺ ജെറ്റ്‌സ് ഡിസ്ട്രിക്റ്റ് CC/SA)

ആര്യൻ ശർമ്മ (കാൾട്ടൺ CC/VIC)

വില്യം ടെയ്‌ലർ (സെന്റ് ജോർജ് CC/NSW)

അലക്സ് ലീ യംഗ് (റാൻഡ്‌വിക്ക് പീറ്റർഷാം സിസി/എൻ‌എസ്‌ഡബ്ല്യു)

ടീമിനെ ഹെഡ് കോച്ച് ടിം നീൽസൺ നയിക്കും, ലൂക്ക് ബട്ടർവർത്തും ട്രാവിസ് ഡീനും അസിസ്റ്റന്റ് കോച്ചുകളായി പിന്തുണയ്ക്കും.

അയർലൻഡ്, ജപ്പാൻ, ശ്രീലങ്ക എന്നിവരോടൊപ്പം ഗ്രൂപ്പ് എയിലാണ് ഓസ്‌ട്രേലിയയുടെ സ്ഥാനം. ജനുവരി ആദ്യം നമീബിയയിൽ എത്തുന്ന ടീം ജനുവരി 9 മുതൽ 14 വരെ വാം-അപ്പ് മത്സരങ്ങൾ കളിക്കും.

SCROLL FOR NEXT