ഓസ്ട്രേലിയ സോഷ്യൽ മീഡിയ നിരോധന നിയമം ഇന്നു മുതൽ  
Australia

കൗമാരക്കാരുടെ സോഷ്യൽ മീഡിയ നിരോധനം ആരംഭിച്ച് ഓസ്ട്രേലിയ

നിയമം പാലിക്കാത്ത പക്ഷം 4‌കോടിയിലധികം (A$49.5 million) പിഴ ചുമത്തുന്നതാണ് പുതിയ നിയമം.

Elizabath Joseph

സിഡ്‌നി: 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്ന ലോകത്തിലെ ആദ്യ രാജ്യം എന്ന നിലയിൽ ഓസ്‌ട്രേലിയ ബുധനാഴ്ച ചരിത്രം രചിച്ചു. ടിക്‌ടോക്ക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക് എന്നിവ ഉൾപ്പെടെ പ്രധാന 10 പ്ലാറ്റ്‌ഫോംകൾ കുട്ടികൾക്ക് പ്രവേശനം രാത്രി 12 മുതൽ തടയണമെന്ന് സർക്കാർ ഉത്തരവിട്ടു. പാലിക്കാത്ത പക്ഷം 4‌കോടിയിലധികം (A$49.5 million) പിഴ ചുമത്തുന്നതാണ് പുതിയ നിയമം.

പ്രധാനമന്ത്രി ആന്തണി അൽബനീസ് ഈ ദിനത്തെ “ഓസ്‌ട്രേലിയൻ കുടുംബങ്ങൾക്ക് അഭിമാനദിനം” എന്നാണ് വിശേഷിപ്പിച്ചത്.

“ടെക് കമ്പനികളിൽ നിന്ന് അധികാരം തിരികെ പിടിച്ചെടുക്കുന്ന ദിനമാണ് ഇത്,” അദ്ദേഹം വിദമാക്കി, പുതിയ സാങ്കേതികവിദ്യകൾ നല്ല കാര്യങ്ങൾ ചെയ്യുമെങ്കിലും മനുഷ്യരാണ് നിയന്ത്രണം കൈവശം വെക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയയിൽ സ്കൂൾ അവധി തുടങ്ങുന്നതിന് മുമ്പ് കുട്ടികൾ ഒരു പുതിയ സ്പോർട്‌സ്, സംഗീത ഉപകരണ പഠനം, അല്ലെങ്കിൽ പുസ്തകവായന തുടങ്ങി പുതിയ ശീലങ്ങൾ പരീക്ഷിക്കണമെന്ന് വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.

SCROLL FOR NEXT