വാണിജ്യ സോളാർ പാനലുകൾക്ക് 20% സാമ്പത്തിക ഇളവ്; Chelsea/ unsplash
Australia

വാണിജ്യ സോളാർ പാനലുകൾക്ക് 20% സാമ്പത്തിക ഇളവ്; പദ്ധതിയുടെ പരിധി 1 മെഗാവാട്ടാക്കി ഓസ്‌ട്രേലിയ

വലിയ ഫാക്ടറികൾ, ഗോഡൗണുകൾ, കാർഷിക കെട്ടിടങ്ങൾ, വിദ്യാലയങ്ങൾ എന്നിവയുടെ റൂഫ്‌ടോപ്പ് സോളാർ ഇൻസ്റ്റലേഷൻ ചെലവിൽ ഏകദേശം 20 ശതമാനത്തോളം കുറവു വരുത്താൻ ഈ പദ്ധതി സഹായിക്കും.

Elizabath Joseph

കാൻബറ: വാണിജ്യ-വ്യവസായ സ്ഥാപനങ്ങളിലും കാർഷിക മേഖലയിലും സോളാർ അധിഷ്ഠിത ഊർജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സ്മോൾ-സ്‌കെയിൽ റിലീവബിൾ എനർജി സ്കീമിൽ (SRES) വിപ്ലവകരമായ മാറ്റങ്ങളുമായി ഓസ്‌ട്രേലിയൻ സർക്കാർ. പദ്ധതിയുടെ നിലവിലുള്ള സോളാർ ശേഷി പരിധി 100 കിലോവാട്ടിൽ (kW) നിന്ന് പത്തിരട്ടിയായി ഉയർത്തി 1 മെഗാവാട്ട് (1MW) ആയി വർദ്ധിപ്പിച്ചതായി ഊർജ്ജ, കാലാവസ്ഥാ വ്യതിയാന മന്ത്രി ക്രിസ് ബോവൻ അറിയിച്ചു. 2026 ഒക്ടോബർ 1 മുതൽ പുതിയ ഇളവുകൾ പ്രാബല്യത്തിൽ വരും. കാൻബറ നാഷണൽ പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിലാണ് മന്ത്രി പുതിയ പ്രഖ്യാപനം നടത്തിയത്.

വലിയ ഫാക്ടറികൾ, ഗോഡൗണുകൾ, കാർഷിക കെട്ടിടങ്ങൾ, വിദ്യാലയങ്ങൾ എന്നിവയുടെ റൂഫ്‌ടോപ്പ് സോളാർ ഇൻസ്റ്റലേഷൻ ചെലവിൽ ഏകദേശം 20 ശതമാനത്തോളം കുറവു വരുത്താൻ ഈ പദ്ധതി സഹായിക്കും. റസിഡൻഷ്യൽ മേഖലയിൽ സോളാർ ഉപയോഗം വ്യാപകമാണെങ്കിലും, വാണിജ്യ മേഖലയിലെ തടസ്സങ്ങൾ ഒഴിവാക്കി ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. വലിയ തോതിലുള്ള സോളാർ ശൃംഖല വേഗത്തിൽ സ്ഥാപിക്കുന്നതിനായി ആപ്ലിക്കേഷനുകൾ വേഗത്തിൽ അംഗീകരിക്കാൻ ഓസ്‌ട്രേലിയൻ എനർജി മാർക്കറ്റ് കമ്മീഷനോട് (AEMC) നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

SCROLL FOR NEXT