AI , ഓസ്‌ട്രേലിയയിൽ വൻ തൊഴിൽ നഷ്ടത്തിന് സാധ്യത (Getty Images)
Australia

AI ഭീഷണി: ഓസ്‌ട്രേലിയയിൽ വൻ തൊഴിൽ നഷ്ടത്തിന് സാധ്യത; മുന്നറിയിപ്പുമായി വിദഗ്ധർ

ആമസോൺ, മെറ്റാ, മൈക്രോസോഫ്റ്റ് തുടങ്ങിയ ആഗോള ഭീമന്മാർ AI സാങ്കേതികവിദ്യയിലേക്ക് മാറുന്നതിന്റെ ഭാഗമായി 2026-ലും പിരിച്ചുവിടൽ തുടരുകയാണ്.

Elizabath Joseph

സിഡ്‌നി: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അതിവേഗത്തിലുള്ള വളർച്ച ഓസ്‌ട്രേലിയയിലെ വൈറ്റ് കോളർ തൊഴിൽ മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് വിദഗ്ധർ. അമേരിക്കയിലെ മുൻനിര കമ്പനികൾ (S&P 500) 2025-ൽ മാത്രം നാല് ലക്ഷത്തോളം തൊഴിലവസരങ്ങൾ വെട്ടിക്കുറച്ചത് ഇതിന്റെ വ്യക്തമായ സൂചനയാണെന്ന് സിഡ്‌നി ബിസിനസ് സ്കൂളിലെ പ്രൊഫസർ ക്ലിന്റൺ ഫ്രീ പറഞ്ഞു. ആമസോൺ, മെറ്റാ, മൈക്രോസോഫ്റ്റ് തുടങ്ങിയ ആഗോള ഭീമന്മാർ AI സാങ്കേതികവിദ്യയിലേക്ക് മാറുന്നതിന്റെ ഭാഗമായി 2026-ലും പിരിച്ചുവിടൽ തുടരുകയാണ്.

അഡ്മിനിസ്ട്രേഷൻ, ഫിനാൻസ്, കസ്റ്റമർ സപ്പോർട്ട് എന്നീ മേഖലകളിലാകും AI ഏറ്റവും കൂടുതൽ ആഘാതം സൃഷ്ടിക്കുക. അമേരിക്കയിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കസ്റ്റമർ സപ്പോർട്ട് മേഖലയിൽ 1.23 ലക്ഷത്തിലധികം തൊഴിലുകൾ നഷ്ടപ്പെട്ടു. സമാനമായ രീതിയിൽ ഓസ്‌ട്രേലിയയിൽ ഈ മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകൾ അപകടഭീഷണിയിലാണെന്ന് പ്രൊഫസർ ഫ്രീ ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയ ഈ വിഷയത്തിൽ ഇപ്പോഴും വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

ഓസ്‌ട്രേലിയൻ കമ്പനികളായ അറ്റ്ലാസിയൻ (1600 ഒഴിവുകൾ), വൈസ്‌ടെക് (2000 ഒഴിവുകൾ) എന്നിവയും അടുത്തിടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. സാങ്കേതിക മേഖലയിലെ ഈ മാറ്റങ്ങൾ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുമെങ്കിലും തൊഴിലാളികളുടെ സുരക്ഷിതത്വത്തിൽ വലിയ അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്. വരാനിരിക്കുന്ന തൊഴിൽ മാറ്റങ്ങളെ നേരിടാൻ സർക്കാരും രാഷ്ട്രീയ നേതൃത്വവും മുൻകൂട്ടി തയ്യാറെടുക്കണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.

SCROLL FOR NEXT