മീഡിയ ഡിജിറ്റൽ നിയമങ്ങൾ കടുപ്പിച്ച് ഓസ്‌ട്രേലിയ 
Australia

വാർത്തകൾക്ക് പണം നൽകണം; ടെക് കമ്പനികൾക്കായി മീഡിയ ഡിജിറ്റൽ നിയമങ്ങൾ കടുപ്പിച്ച് ഓസ്‌ട്രേലിയൻ സർക്കാർ

ഭേദഗതി ചെയ്ത പുതിയ ബിൽ വ്യാഴാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു

Elizabath Joseph

കാൻബറ: ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ പ്രാദേശിക മാധ്യമങ്ങളുടെ വാർത്തകൾ ഉപയോഗിക്കുന്നതിന് പണം ഈടാക്കുന്ന മാധ്യമ ലൈസൻസിംഗ് നിയമങ്ങളിൽ (Media Licensing Laws) വിപ്ലവകരമായ മാറ്റങ്ങൾ വരുത്താനൊരുങ്ങി ഓസ്‌ട്രേലിയൻ സർക്കാർ. ഭേദഗതി ചെയ്ത പുതിയ ബിൽ വ്യാഴാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വൻകിട ടെക് ഭീമന്മാരുടെ പരസ്യ വരുമാനം രാജ്യത്തെ കൂടുതൽ ഡിജിറ്റൽ-പ്രിന്റ് മാധ്യമങ്ങളിലേക്ക് എത്തിക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.

പുതിയ നിയമമനുസരിച്ച്, മെറ്റ (Meta), ഗൂഗിൾ (Google) തുടങ്ങിയ വൻകിട ടെക് കമ്പനികൾ ഓസ്‌ട്രേലിയയിലെ കുറഞ്ഞത് 8 പ്രാദേശിക മാധ്യമ സ്ഥാപനങ്ങളുമായെങ്കിലും നിർബന്ധമായും സാമ്പത്തിക കരാറുകളിൽ ഒപ്പിടണം. മുൻപ് തയ്യാറാക്കിയ കരട് ബില്ലിൽ ഇത് 6 സ്ഥാപനങ്ങളായിരുന്നു. കൂടാതെ, ഈ പദ്ധതി വഴി ശേഖരിക്കുന്ന മൊത്തം തുകയുടെ 5 ശതമാനം രാജ്യത്തെ പ്രമുഖ സഹകരണ വാർത്താ ഏജൻസിയായ 'ഓസ്‌ട്രേലിയൻ അസോസിയേറ്റഡ് പ്രസ്സിന്' (AAP) നൽകാനും പുതിയ ഭേദഗതി നിർദ്ദേശിക്കുന്നു. ടെക് കമ്പനികൾക്ക് ഒരു നിർദ്ദിഷ്ട മാധ്യമ സ്ഥാപനവുമായി മാത്രം കരാറുണ്ടാക്കി തുക വിനിയോഗിക്കുന്നത് തടയാനായി, ഒരു മാധ്യമത്തിന് നൽകാവുന്ന പരമാവധി തുകയ്ക്ക് 25% പരിധിയും എടുത്തുകളഞ്ഞിട്ടുണ്ട്.

SCROLL FOR NEXT