Anthony Albanese Photo: Anthony Albanese
Australia

കാലാവസ്ഥാ ഉച്ചകോടി തുർക്കിക്കൊപ്പം സംഘടിപ്പിക്കാനുള്ള നിർദേശം തള്ളി ഓസ്‌ട്രേലിയ

2025-ലെ COP31 കാലാവസ്ഥാ ഉച്ചകോടി തുർക്കിയുമായി ചേർന്ന് സംഘടിപ്പിക്കില്ലെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബനീസ്.

Elizabath Joseph

2025-ലെ COP31 കാലാവസ്ഥാ ഉച്ചകോടി തുർക്കിയുമായി ചേർന്ന് സംഘടിപ്പിക്കില്ലെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബനീസ്. അടുത്ത വർഷത്തെ ഉച്ചകോടി ഏത് രാജ്യം സംഘടിപ്പിക്കണമെന്ന് സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള നിലപാടുകൾ ഇപ്പോഴും തുടരുന്നതിനിടെയാണ് ഈ പ്രഖ്യാപനം. 2025-ലെ യുഎൻ കാലാവസ്ഥാ ഉച്ചകോടി സംയുക്തമായി സംഘടിപ്പിക്കണമെന്ന തുർക്കിയുടെ നിർദേശത്തെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും തീർപ്പായിട്ടില്ലെന്നാണ് തുർക്കി ദൗത്യ വിഭാഗം റോയിട്ടേഴ്‌സിനോട് പറയുന്നത്.

United Nations Framework Convention on Climate Change - UNFCCCനിയമങ്ങൾ അനുസരിച്ച് സംയുക്ത ഹോസ്റ്റിംഗ് സാധ്യമല്ല എന്നായിരുന്നു അൽബനീസ് മെൽബൺ മാധ്യമസമ്മേളനത്തിൽ പറഞ്ഞത്. 2022-ൽ COP31 ഹോസ്റ്റ് ചെയ്യാൻ ഓസ്‌ട്രേലിയയും തുർക്കിയും അപേക്ഷിച്ചിരുന്നു. ആരും അപേക്ഷ പിൻവലിക്കാത്തതിനാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള അനിശ്ചിതാവസ്ഥ നീണ്ടുനിൽക്കുകയാണ്. ഈ പ്രതിസന്ധി പരിഹരിക്കപ്പെടേണ്ടത് നിലവിൽ ബ്രസീലിലെ ബെലം നഗരത്തിൽ നടക്കുന്ന COP30 ഉച്ചകോടിയിലാണ്.

COP (Conference of the Parties) ലോകത്തിലെ പ്രധാന കാലാവസ്ഥാ ചർച്ചാ വേദിയാണ്. ഉച്ചകോടി സംഘടിപ്പിക്കുന്ന രാജ്യത്തിന് പ്രധാന പങ്കാണുള്ളത്. ചർച്ചകളുടെ അജണ്ടയും അന്താരാഷ്‌ട്ര ധാരണകൾ കൈവരിക്കുന്നതിനുള്ള നയതന്ത്ര നേതൃത്വവും നിർണ്ണയിക്കുന്നത് ആതിഥേയ രാജ്യമാണ്.പസഫിക് ദ്വീപ് രാജ്യങ്ങളുമായി ചേർന്ന് ആദ്യമായി ഉച്ചകോടി സംഘടിപ്പിക്കണമെന്ന ലക്ഷ്യത്തോടെ അൽബനീസ് ഈ മാസം തുർക്കി പ്രസിഡന്റ് റിസെപ്പ് തായിപ്പ് എർദോഗാനെ ഒരു കത്ത് അയച്ചിരുന്നു.

SCROLL FOR NEXT