Australia

ഐസിസ് ബന്ധമുള്ളവരെ തിരികെ എത്തിക്കില്ല; സിറിയയിലെ ഒഴിപ്പിക്കൽ നീക്കം ഓസ്‌ട്രേലിയ നിർത്തിവെച്ചു

ദേശീയ സുരക്ഷയ്ക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും ഇത്തരത്തിൽ ആരെങ്കിലും തിരികെ എത്തുകയാണെങ്കിൽ അവർ കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി

Elizabath Joseph

കാൻബറ: സിറിയയിലെ റോജ് (Roj) അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന നാല് ഓസ്‌ട്രേലിയൻ സ്ത്രീകളും അവരുടെ ഒൻപത് കുട്ടികളും ഉൾപ്പെടുന്ന സംഘം സിറിയൻ തലസ്ഥാനമായ ഡമാസ്കസിലേക്ക് മാറിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പ്രാദേശിക സേനയുടെ സഹായത്തോടെ ഇവർ വിമാനമാർഗ്ഗം ഓസ്‌ട്രേലിയയിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതായാണ് സൂചന. എന്നാൽ, സിറിയയിൽ നിന്ന് ഇത്തരത്തിൽ ആരെയും ഔദ്യോഗികമായി ഒഴിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് കാൻബറയിൽ നിന്നുള്ള വക്താവ് അറിയിച്ചു.

ദേശീയ സുരക്ഷയ്ക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും ഇത്തരത്തിൽ ആരെങ്കിലും തിരികെ എത്തുകയാണെങ്കിൽ അവർ കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഐസിസ് പോലുള്ള നിരോധിത സംഘടനകളിൽ ചേർന്ന് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും. രാജ്യത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സർക്കാർ വ്യക്തമാക്കി.

SCROLL FOR NEXT