ദുബായ്: ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇടം നേടി ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ജയിച്ചതോടെ ഇന്ത്യയുടെ പോയിന്റ് ശതമാനം 50 ആയി ഉയർന്ന് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അതേസമയം പോയിന്റ് പട്ടികയില്‍ ഓസ്‌ട്രേലിയയാണ് ഒന്നാമതുള്ളത്.
ശ്രീലങ്കയാണ് രണ്ടാം സ്ഥാനത്ത് ഉള്ളത്. ഇന്ത്യക്കൊപ്പം ഇംഗ്ലണ്ടുമുണ്ട്. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇംഗ്ലണ്ടിന്റെ പോയിന്റ് ശതമാനവും 50 ആണ്. അഞ്ചാം സ്ഥാനത്ത് ബംഗ്ലാദേശ് ആണുള്ളത്.
ഓസ്‌ട്രേലിയക്കെതിരെ രണ്ട് ടെസ്റ്റും തോറ്റ വെസ്റ്റ് ഇന്‍ഡീസ് ആറാം സ്ഥാനത്താണ്. ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക ടീമുകള്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന് കീഴില്‍ ഈ സീസണില്‍ ഒരു മത്സരവും കളിച്ചിട്ടില്ല. നിലവിലെ ചാംപ്യന്മാരാണ് ദക്ഷിണാഫ്രിക്ക.