Supplied: Burgess Rawson
Australia

ആഗോള ദുരന്തമുണ്ടായാലും ജീവൻ നിലനിർത്താം; ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയയ്ക്കൊപ്പം അയൽരാജ്യമായ ന്യൂസിലാൻഡും അതിജീവന സാധ്യതയുള്ള മുൻനിര രാജ്യങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്.

Elizabath Joseph

മെൽബൺ: ആണവ ശൈത്യം (Nuclear winter), ഛിന്നഗ്രഹ പതനം, വൻകിട അഗ്നിപർവ്വത സ്‌ഫോടനങ്ങൾ അല്ലെങ്കിൽ സങ്കീർണ്ണമായ സാങ്കേതിക തകർച്ചകൾ തുടങ്ങിയ വിനാശകരമായ ആഗോള മഹാദുരന്തങ്ങൾ (Global Catastrophic Risks) ഭൂമിയിൽ സംഭവിച്ചാലും മനുഷ്യർക്ക് അതിജീവിക്കാൻ ഏറ്റവും അനുയോജ്യമായ സുരക്ഷിത താവളങ്ങളിലൊന്നായി ഓസ്‌ട്രേലിയ മാറിയേക്കാമെന്ന് പഠനം. ദ്വീപ് സ്വഭാവമുള്ള ഭൂമിശാസ്ത്രപരമായ അകൽച്ച, ഭക്ഷ്യ-ഊർജ്ജ ഉത്പാദനത്തിലെ സ്വയംപര്യാപ്തത, ജനാധിപത്യപരമായ രാഷ്ട്രീയ സ്ഥിരത എന്നിവയാണ് പ്രതിസന്ധി ഘട്ടങ്ങളിൽ ഓസ്‌ട്രേലിയയ്ക്ക് തുണയാകുന്നത്. 'ഗ്ലോബൽ ചലഞ്ചസ്' (Global Challenges) ജേണലിൽ പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര ഗവേഷണത്തിലാണ് ഈ കണ്ടെത്തലുകൾ.

ഓസ്‌ട്രേലിയയ്ക്കൊപ്പം അയൽരാജ്യമായ ന്യൂസിലാൻഡും അതിജീവന സാധ്യതയുള്ള മുൻനിര രാജ്യങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. അതേസമയം, മഹാദുരന്തങ്ങളുടെ ആഘാതത്തിൽ നിന്ന് ഒരു രാജ്യവും പൂർണ്ണമായും മുക്തമായിരിക്കില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടുതൽ ജനസാന്ദ്രതയുള്ള മെട്രോ നഗരങ്ങളിലെ കുടിവെള്ള-വൈദ്യുതി-ഭക്ഷ്യ ശൃംഖലകൾ സൈബർ ആക്രമണങ്ങളിലൂടെയോ മറ്റ് പ്രകൃതിക്ഷോഭങ്ങളിലൂടെയോ അതിവേഗം തകർന്നേക്കാം. എന്നാൽ പ്രാദേശികമായി പരസ്പര സഹകരണവും സാമൂഹിക ഐക്യവുമുള്ള ചെറുഗ്രാമങ്ങൾക്കും മേഖലകൾക്കും ഇത്തരം കടുത്ത സാഹചര്യങ്ങളെ കൂടുതൽ കാര്യക്ഷമമായി നേരിടാൻ സാധിക്കും. ലാഭത്തേക്കാളേറെ അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ മുൻഗണന നൽകണമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. മാറ്റ് ബോയ്ഡ് ആവശ്യപ്പെട്ടു.

SCROLL FOR NEXT