മന്ത്രി അനിക വെൽസ് 
Australia

ന്യൂഡിഫൈ അപ്പുകളും ചാര സോഫ്ട് വെയറുകളും നിയന്ത്രിക്കാൻ ഓസ്ട്രേലിയ

ന്യൂഡിഫൈ, സ്റ്റാക്കിംഗ് ആപ്പുകൾ എന്നിവയിലേക്കുള്ള ആക്‌സസ് നിയന്ത്രിക്കാൻ സർക്കാർ "എല്ലാ ലിവറും" ഉപയോഗിക്കും, അവയെ തടയാനുള്ള ഉത്തരവാദിത്തം ടെക് കമ്പനികളിൽ ചുമത്തും, എന്ന് മന്ത്രി അനിക വെൽസ് പറഞ്ഞു

Safvana Jouhar

കാൻബറ: നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള നഗ്നശരീര പകർപ്പ് നിർമ്മാണവും മൊബൈൽ ചാര സോഫ്ട് വെയറുകളും നിയന്ത്രിക്കാൻ ഓസ്ട്രേലിയ. “വസ്ത്രങ്ങൾ ഡിജിറ്റലായി അഴിച്ചുമാറ്റുന്ന കൃത്രിമ ഇന്റലിജൻസ് ഉപകരണങ്ങളായ "ന്യൂഡിഫൈ" ആപ്പുകൾ ഓൺലൈനിൽ നിറഞ്ഞിരിക്കുന്നു. കുട്ടികളെ ലക്ഷ്യം വച്ചുള്ള സെക്‌സ്‌റ്റോർഷൻ തട്ടിപ്പുകളും വൻതോതിൽ വർധിച്ചു.’’ ഈ സാഹചര്യത്തിൽ ഇത്തരം ടൂളുകൾ നിർമ്മിച്ചു നൽകുന്ന സ്ഥാപനങ്ങൾളെ കുറ്റകൃത്യങ്ങളിൽ നിയമപരമായി ബാധ്യതപ്പെടുത്താനാണ് തീരുമാനം.‘’ആളുകളെ, പ്രത്യേകിച്ച് നമ്മുടെ കുട്ടികളെ, ദുരുപയോഗം ചെയ്യാനും അപമാനിക്കാനും ഉപദ്രവിക്കാനും മാത്രം ഉപയോഗിക്കുന്ന ആപ്പുകൾക്കും സാങ്കേതികവിദ്യകൾക്കും വികസനത്തിൽ ഒരു സ്ഥാനവുമില്ലെ”ന്ന് ഓസ്ട്രേലിയൻ കമ്മ്യൂണിക്കേഷൻസ് മന്ത്രി അനിക വെൽസ് വ്യക്തമാക്കി. "ന്യൂഡിഫൈ", സ്റ്റാക്കിംഗ് ആപ്പുകൾ എന്നിവയിലേക്കുള്ള ആക്‌സസ് നിയന്ത്രിക്കാൻ സർക്കാർ "എല്ലാ ലിവറും" ഉപയോഗിക്കും, അവയെ തടയാനുള്ള ഉത്തരവാദിത്തം ടെക് കമ്പനികളിൽ ചുമത്തും," എന്ന് വെൽസ് പറഞ്ഞു.

SCROLL FOR NEXT