സിഡ്നി: രാജ്യത്തെ 13 കോടി പൗരന്മാരുടെ വോട്ടവകാശം നിഷേധിച്ച് ജനാധിപത്യ മൂല്യങ്ങളെ അട്ടിമറിക്കുന്ന നടപടികൾക്കെതിരെയും, ഇതിനെതിരെയുള്ള ബഹുജന പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന ഭരണകൂട നയങ്ങൾക്കുമെതിരെ ഓസ്ട്രേലിയയിലെയും ന്യൂസിലാൻഡിലെയും ഇടതുപക്ഷ കൂട്ടായ്മകൾ സംയുക്തമായി ഓൺലൈൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കുന്നു. 'ഇന്ത്യൻ ജനാധിപത്യത്തിന്റെ കൊലപാതകം' (Murder of Indian Democracy) എന്ന വിഷയത്തിൽ ഒക്ടോബർ 24 ശനിയാഴ്ച സൂം (Zoom) പ്ലാറ്റ്ഫോം വഴിയാണ് വെബിനാർ നടക്കുന്നത്.
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാ എംപിയുമായ സഖാവ് എ.എ. റഹീം, രാജ്യസഭാംഗം സഖാവ് പി. സന്തോഷ് കുമാർ, പ്രമുഖ മുതിർന്ന മാധ്യമപ്രവർത്തകൻ കെ.ജെ. ജേക്കബ് എന്നിവർ വെബിനാറിൽ മുഖ്യപ്രഭാഷകരായി പങ്കെടുക്കും. ഇന്ത്യയിലെ സമകാലിക രാഷ്ട്രീയ-ജനാധിപത്യ സാഹചര്യങ്ങളും വോട്ടവകാശ നിഷേധവും സംബന്ധിച്ച ഗൗരവകരമായ ചർച്ചകൾക്ക് പരിപാടി വേദിയാകും.
വിവിധ നഗരങ്ങളിലെ സമയക്രമം (ഒക്ടോബർ 24, ശനിയാഴ്ച):
കാൻബറ, മെൽബൺ, സിഡ്നി: വൈകുന്നേരം 06:00
അഡ്ലെയ്ഡ്: വൈകുന്നേരം 05:30
ബ്രിസ്ബേൻ: വൈകുന്നേരം 05:00
ഡാർവിൻ: വൈകുന്നേരം 04:30
പെർത്ത്: ഉച്ചകഴിഞ്ഞ് 03:00
ന്യൂസിലാൻഡ്: രാത്രി 08:00
ഇന്ത്യ: ഉച്ചയ്ക്ക് 12:30
സൂം മീറ്റിംഗ് വിശദാംശങ്ങൾ:
ലിങ്ക്: Join Zoom Meeting
മീറ്റിംഗ് ഐഡി (Meeting ID): 884 2728 9788
പാസ്കോഡ് (Passcode): Aus@2026