ആഷസ് നാലാം ടെസ്റ്റിന്റെ ഒന്നാം ദിനം തന്നെ മെൽബണിൽ ഇരു ടീമുകളും ആദ്യ ഇന്നിങ്സിൽ ഓൾ ഔട്ടായതിന് പിന്നാലെ വിമർശനവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൺ. ഇന്ത്യയിലെ പിച്ചുകളിൽ ആദ്യദിനം തന്നെ വിക്കറ്റുകൾ വീഴുമ്പോൾ വലിയ രീതിയിൽ വിമർശിക്കുന്നവർ ഓസ്ട്രേലിയയിലെ പിച്ചിന്റെ കാര്യത്തിൽ മൗനം പാലിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ഇത്തരം സാഹചര്യം ഉണ്ടാകുമ്പോൾ എല്ലാവരും കടന്നാക്രമിക്കാറുണ്ടെന്നും നീതി എല്ലാവർക്കും ഒരുപോലെയാകണമെന്നും പീറ്റേഴ്സൺ എക്സിൽ കുറിച്ചു. അടുത്തിടെ കൊൽക്കത്ത ഈഡൻ ഗാർഡൻസിലെ പിച്ചിനെച്ചൊല്ലി ഉണ്ടായ വിവാദങ്ങളും പീറ്റേഴ്സൺ ചൂണ്ടിക്കാട്ടി.