മധ്യവയസ്കരായ സ്ത്രീകളിൽ മദ്യപാനം കൂടുന്നു Laurenz Heymann/ Unsplash
Australia

സ്ത്രീകളിൽ മദ്യപാനം കൂടുന്നു; പെരിമെനോപോസ് ലക്ഷണങ്ങൾ മറികടക്കാനുള്ള ശ്രമം വിനയാകുന്നതായി പഠനം

നാഷണൽ ഡ്രഗ് സ്ട്രാറ്റജി ഹൗസ്‌ഹോൾഡ് സർവേ പ്രകാരം 45-നും 60-നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലെ മദ്യപാനം ഗണ്യമായി ഉയർന്നിട്ടുണ്ട്

Elizabath Joseph

മെൽബൺ: ഓസ്‌ട്രേലിയയിൽ മധ്യവയസ്കരായ സ്ത്രീകളിൽ മദ്യപാന ശീലം ആശങ്കാജനകമായ രീതിയിൽ വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട്. പെരിമെനോപോസ് (Perimenopause) ഘട്ടത്തിലുണ്ടാകുന്ന കടുത്ത മാനസിക സമ്മർദ്ദവും ഉത്കണ്ഠയും ഉറക്കമില്ലായ്മയും മറികടക്കാനാണ് ഭൂരിഭാഗം സ്ത്രീകളും മദ്യത്തെ ആശ്രയിക്കുന്നത്. എന്നാൽ ഈ ശീലം ലക്ഷണങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുകയാണെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

നാഷണൽ ഡ്രഗ് സ്ട്രാറ്റജി ഹൗസ്‌ഹോൾഡ് സർവേ പ്രകാരം 45-നും 60-നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലെ മദ്യപാനം ഗണ്യമായി ഉയർന്നിട്ടുണ്ട്. പെരിമെനോപോസ് സമയത്ത് ശരീരത്തിൽ പ്രൊജസ്ട്രോൺ ഹോർമോണിന്റെ അളവ് കുറയുന്നത് ഉത്കണ്ഠ വർദ്ധിപ്പിക്കുകയും, തലച്ചോറിന് താൽക്കാലിക ആശ്വാസം നൽകുന്നതിനായി സ്ത്രീകൾ മദ്യത്തിലേക്ക് തിരിയുകയും ചെയ്യുന്നുവെന്ന് അഡിക്ഷൻ സ്പെഷ്യലിസ്റ്റ് ഡോ. ക്രിസ് ഡേവിസ് (Chris Davis) ചൂണ്ടിക്കാട്ടുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ മദ്യം അതിവേഗം ശാരീരിക-മാനസിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും, ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് മദ്യപാനം ഒഴിവാക്കുന്നത് സ്ത്രീകളുടെ ആരോഗ്യത്തിൽ വലിയ പുരോഗതി വരുത്തുമെന്നും മാക്വാരി സർവ്വകലാശാലയുടെ പഠനങ്ങൾ വ്യക്തമാക്കുന്നു.

SCROLL FOR NEXT