ആന്റണി അൽബനീസ്  
Australia

ചൂതാട്ട പരസ്യങ്ങൾക്കെതിരെയുള്ള ബില്ലിൽ പാർലമെന്റിൽ തർക്കം;ലേബർ സർക്കാരിന് തിരിച്ചടിയാകുമെന്ന് സൂചന

ടെലിവിഷൻ, റേഡിയോ, സ്റ്റേഡിയങ്ങൾ എന്നിവിടങ്ങളിൽ സമയബന്ധിതമായി പരസ്യങ്ങൾ നിയന്ത്രിക്കാനും ഓൺ ലൈനിൽ പരസ്യങ്ങൾ ഒഴിവാക്കാനുള്ള 'ഒപ്റ്റ്-ഔട്ട്' സൗകര്യം നൽകാനുമാണ് സർക്കാർ വ്യവസ്ഥ ചെയ്യുന്നത്.

Elizabath Joseph

കാൻബറ: ഓസ്‌ട്രേലിയയിൽ വാതുവെപ്പ്, ചൂതാട്ട പരസ്യങ്ങൾക്കെതിരെ ലേബർ സർക്കാർ കൊണ്ടു വന്ന പുതിയ നിയമനിർമ്മാണ ബില്ലിനെ ചൊല്ലി ഓസ്‌ട്രേലിയൻ പാർലമെന്റിലും രാഷ്ട്രീയ വൃത്തങ്ങളിലും വാദപ്രതിവാദങ്ങൾ മുറുകുന്നു. പരസ്യങ്ങൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തുന്നതിന് പകരം ഭാഗിക നിയന്ത്രണങ്ങൾ മാത്രം നിർദ്ദേശിക്കുന്ന സർക്കാരിന്റെ ബില്ലിനെതിരെ പ്രതിപക്ഷമായ ഗ്രീൻസ്, സ്വതന്ത്ര അംഗങ്ങൾ എന്നിവർ ഒന്നടങ്കം രംഗത്തെത്തി.

ടെലിവിഷൻ, റേഡിയോ, സ്റ്റേഡിയങ്ങൾ എന്നിവിടങ്ങളിൽ സമയബന്ധിതമായി പരസ്യങ്ങൾ നിയന്ത്രിക്കാനും ഓൺ ലൈനിൽ പരസ്യങ്ങൾ ഒഴിവാക്കാനുള്ള 'ഒപ്റ്റ്-ഔട്ട്' സൗകര്യം നൽകാനുമാണ് സർക്കാർ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. എന്നാൽ മുൻ എൻ.ആർ.എൽ താരം ലൂക്ക് ബേറ്റ്മാൻ) ഉൾപ്പെടെയുള്ളവർ വാതുവെപ്പ് കമ്പനികളുടെ ക്രമക്കേടുകളെക്കുറിച്ചും വി.ഐ.പി ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങളെക്കുറിച്ചും പാർലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ നൽകിയ വെളിപ്പെടുത്തലുകൾ വലിയ വിവാദമായിട്ടുണ്ട്. ബില്ലിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പ്രതിപക്ഷം ഉറച്ചുനിൽക്കുമ്പോൾ പ്രധാനമന്ത്രി ആന്റണി ആൽബനീസ് എന്ത് നിലപാട് സ്വീകരിക്കുമെന്നതിലേക്ക് ഉറ്റുനോക്കുകയാണ് ഓസ്‌ട്രേലിയൻ രാഷ്ട്രീയം.

SCROLL FOR NEXT