മെൽബൺ: ഓസ്ട്രേലിയയിൽ വീടുവിലയും വാടകയും ഉയരുന്ന സാഹചര്യത്തിൽ, കുടിയേറ്റത്തിന്റെ പങ്ക് ഓസ്ട്രേലിയൻ ഭവനവിപണി ചർച്ചയിലെ ഏറ്റവും വിവാദ വിഷയങ്ങളിൽ ഒന്നായി തുടരുകയാണ്. വീടുകളുടെ ക്ഷാമം പരിഹരിക്കാൻ കൂടുതൽ വീടുകൾ പണിയണമെന്ന ആശയത്തിന് രാഷ്ട്രീയ ഭേദമന്യേ പിന്തുണ വർധിക്കുന്നുണ്ടെങ്കിലും, ആവശ്യം നിയന്ത്രിക്കാനുള്ള ആശയവും ചിലർ മുന്നോട്ടു വയ്ക്കുന്നു.
നിക്ഷേപക്കാരെ വിപണിയിൽ നിന്ന് പിന്‍വലിച്ചു ആവശ്യകത കുറക്കാനാകുമെന്ന് വാദിക്കുന്നവർ ഒരു വശത്തുണ്ടെങ്കിൽ ആവശ്യകത കുറയ്ക്കാനുള്ള വ്യക്തമായ മാർഗമായി കുടിയേറ്റം കുറയ്ക്കലാണെന്നാണ് വലതുപക്ഷം പറയുന്നത്.പാൻഡമിക്ക് ശേഷം ഓസ്ട്രേലിയയിൽ ആകെ കുടിയേറ്റ നിരക്ക് ചരിത്രത്തിലെ ഉയർന്ന നിലയിൽ എത്തിയിരുന്നു. 2023-ൽ അത് വർഷത്തിൽ 5 ലക്ഷം കവിഞ്ഞു.
പാൻഡമിക് സമയത്ത് വന്നവർക്കു ദീർഘകാല താമസാനുമതി ലഭിക്കുകയും, പുതിയ വിദ്യാർത്ഥികളും തൊഴിലാളികളും ഒരുമിച്ച് എത്തിയതുമാണ് ഇതിന് കാരണം. അതേസമയം, പാൻഡമിക് സമയത്ത് കുടിയേറ്റം താൽക്കാലികമായി താഴ്ന്നിരുന്നുയ . 2023-ലെ വലിയ കൂടലിന് ശേഷം കുടിയേറ്റ നിരക്ക് വീണ്ടും കുറയുകയും കൂടുകയും ചെയ്യുന്നതാണ് കണ്ടുവരുന്നത്.
രാജ്യത്തെ മൊത്തം കുടിയേറ്റ ജനസംഖ്യ ഇപ്പോൾ ഏകദേശം 25 ലക്ഷം കടന്നിരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന സംഖ്യയാണിത്.
2000ന് മുമ്പ് വീടുകളുടെ എണ്ണം ജനസംഖ്യയെക്കാൾ വേഗത്തിൽ വളരുന്നുണ്ടായിരുന്നു. 2001-നുശേഷം ഈ ട്രെൻഡ് മറിഞ്ഞു. ജനസംഖ്യ കൂടുന്നതിനനുസരിച്ച് വീടുകളുടെ എണ്ണം ഉയരുന്നില്ല.സാമ്പത്തിക ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, വീടുകളുടെ ക്ഷാമത്തിനു കാരണം കുടിയേറ്റമല്ല, കെട്ടിടനിർമാണ മന്ദഗതി തന്നെയാണ്.
വീടുകളുടെ ആവശ്യം വർധിപ്പിക്കുന്നതിനു പുറമെ, നിർമാണ മേഖലയിൽ കുടിയേറ്റ തൊഴിലാളികൾ എത്തുമ്പോൾ വീടുകൾ പണിയാനുള്ള ശേഷി വർധിച്ചിട്ടുണ്ട്.