ഓസ്‌ട്രേലിയയിലെ ഗാർഹിക ചെലവ് കുതിച്ചുയരുന്നു NFT gallery/ Unsplash
Australia

ഓസ്‌ട്രേലിയയിലെ ഗാർഹിക ചെലവ് കുതിച്ചുയരുന്നു, പലിശനിരക്ക് ഉയരാൻ സാധ്യത

ഒക്ടോബറിൽ ഗൃഹചിലവ് 1.3 ശതമാനം ഉയർന്ന് 78.4 ബില്യൺ ഡോളറായി

Elizabath Joseph

ഒക്ടോബർ മാസത്തിൽ ഓസ്ട്രേലിയൻ കുടുംബങ്ങൾ കഴിഞ്ഞ രണ്ടുവർഷത്തിനിടയിലെ ഏറ്റവും വലിയ ചെലവഴിക്കൽ നടത്തി. ഇത് അടുത്ത പലിശനിരക്ക് ഇളവിന് പകരം വർധനയിലേക്കാണ് സാധ്യത എന്ന സൂചന നൽകുന്നത്.

ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ കണക്കുകൾ പ്രകാരം, ഒക്ടോബറിൽ ഗൃഹചിലവ് 1.3 ശതമാനം ഉയർന്ന് 78.4 ബില്യൺ ഡോളറായി. മുൻമാസം ഇത് 0.3 ശതമാനം മാത്രമായിരുന്നു. വാർഷിക ചെലവ് വർധന 5.1 ശതമാനത്തിൽ നിന്ന് 5.6 ശതമാനമായി ഉയർന്നു.

ഈ കണക്കുകൾ പുറത്തുവന്നതോടെ മൂന്ന് വർഷത്തെ സർക്കാർ ബോണ്ട് പലിശ 4.035 ശതമാനമായി ഉയർന്നു. ഇത് ജനുവരി ശേഷം ഏറ്റവും ഉയർന്ന നിരക്കാണ്. അടുത്ത വർഷം മേയ് മാസത്തോടെ റിസർവ് ബാങ്ക് പലിശനിരക്ക് ഉയർത്താൻ 50 ശതമാനം സാധ്യത വിപണികൾ കണക്കാക്കുന്നുണ്ട്. വ്യാഴാഴ്ചത്തെ ഡാറ്റ കാണിക്കുന്നത് സാധനങ്ങൾക്കായുള്ള ചെലവ് 1.7% വർദ്ധിച്ചപ്പോൾ സേവനങ്ങൾക്കായുള്ള ചെലവ് 0.8% വർദ്ധിച്ചു, വസ്ത്രങ്ങൾ, പാദരക്ഷകൾ, ഫർണിച്ചറുകൾ, ഇലക്ട്രോണിക്സ് എന്നിവയ്ക്കായി കുടുംബങ്ങൾ കൂടുതൽ ചെലവഴിച്ച പ്രൊമോഷണൽ പരിപാടികളാണ് വ്യാപകമായി ചെലവുയരാൻ കാരണമായതായി അധികൃതർ സൂചിപ്പിക്കുന്നത്

ഓസ്ട്രേലിയൻ സമ്പദ്‌വ്യവസ്ഥ ഇതിനകം തന്നെ പരമാവധി വളർച്ചാനിലയിൽ പ്രവർത്തിക്കുന്നതിനാൽ ഉയർന്ന ഉപഭോക്തൃ ചെലവ് റിസർവ് ബാങ്കിന് വെല്ലുവിളിയാണെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഒക്ടോബറിൽ പണപ്പെരുപ്പം 3.8 ശതമാനമായി ഉയർന്നതും ബാങ്കിന് കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അടുത്ത വർഷം പലിശനിരക്ക് ഉയർത്തേണ്ട സാഹചര്യം ഉണ്ടാകുമെന്ന് വിലയിരുത്തുന്നു.

SCROLL FOR NEXT