ഓസ്‌ട്രേലിയയിൽ റെക്കോർഡ് ചൂട്: (Getty Image)
Australia

ഓസ്‌ട്രേലിയയിൽ റെക്കോർഡ് ചൂട്: താപനില 50 ഡിഗ്രിയിലേക്ക്

കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ ഉഷ്ണതരംഗമാണ് വിക്ടോറിയ സംസ്ഥാനം നേരിടാൻ പോകുന്നത്.

Elizabath Joseph

ഈ വാരം ഓസ്‌ട്രേലിയയിൽ കടുത്ത ഉഷ്ണതരംഗം (Heatwave) അനുഭവപ്പെടുമെന്നും പലയിടങ്ങളിലും താപനില 50 ഡിഗ്രി സെൽഷ്യസിനോട് അടുക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ ഉഷ്ണതരംഗമാണ് വിക്ടോറിയ സംസ്ഥാനം നേരിടാൻ പോകുന്നത്.

ദക്ഷിണ ഓസ്‌ട്രേലിയ, വിക്ടോറിയ, എൻ.എസ്.ഡബ്ല്യു തുടങ്ങി രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും റെക്കോർഡ് ചൂട് രേഖപ്പെടുത്താൻ സാധ്യതയുണ്ട്. തിങ്കളാഴ്ച അഡ്‌ലെയ്ഡിൽ 45 ഡിഗ്രിയും ചൊവ്വാഴ്ച മെൽബണിൽ 43 ഡിഗ്രിയും താപനില പ്രതീക്ഷിക്കുന്നു. കടുത്ത ചൂടിനെത്തുടർന്ന് കാട്ടുതീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് അധികൃതർ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

SCROLL FOR NEXT