പലിശനിരക്ക് വീണ്ടും കൂട്ടാൻ ആർബിഐ ഒരുങ്ങുന്നു 
Australia

പ്രതീക്ഷകളെ മറികടന്ന് ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥയിൽ വളർച്ച; പലിശനിരക്ക് വീണ്ടും കൂട്ടാൻ ആർബിഐ

ജൂൺ 30 വരെയുള്ള ഒരു വർഷത്തിൽ രാജ്യം 2.1 ശതമാനം വാർഷിക ജിഡിപി വളർച്ച കൈവരിച്ചു. നേരത്തെ 0.3 ശതമാനം പാദവളർച്ചയും 1.8 ശതമാനം വാർഷിക വളർച്ചയുമായിരുന്നു സാമ്പത്തിക വിദഗ്ദ്ധർ കണക്കുകൂട്ടിയിരുന്നത്.

Elizabath Joseph

കാൻബറ: സാമ്പത്തിക വിദഗ്ദ്ധരുടെ പ്രവചനങ്ങളെ മറികടന്ന് ജൂൺ പാദത്തിൽ ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥയിൽ 0.4 ശതമാനം വളർച്ച. ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (ABS) പുറത്തുവിട്ട ഏറ്റവും പുതിയ ദേശീയ അക്കൗണ്ട്സ് കണക്കുകൾ പ്രകാരം, ജൂൺ 30 വരെയുള്ള ഒരു വർഷത്തിൽ രാജ്യം 2.1 ശതമാനം വാർഷിക ജിഡിപി വളർച്ച കൈവരിച്ചു. നേരത്തെ 0.3 ശതമാനം പാദവളർച്ചയും 1.8 ശതമാനം വാർഷിക വളർച്ചയുമായിരുന്നു സാമ്പത്തിക വിദഗ്ദ്ധർ കണക്കുകൂട്ടിയിരുന്നത്.

ആഗോള സാമ്പത്തിക വെല്ലുവിളികൾക്കിടയിലും ഓസ്‌ട്രേലിയ മികച്ച പ്രകടനം കാഴ്ചവെച്ചതായി ട്രഷറർ ജിം ചാൽമേഴ്‌സ് (Jim Chalmers) വ്യക്തമാക്കി. പാർപ്പിട നിർമ്മാണ മേഖലയിലെ നിക്ഷേപ വർദ്ധനവും ഇന്ധനവില ഉയർന്നതിനെത്തുടർന്ന് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപനയിൽ ഉണ്ടായ കുതിച്ചുചാട്ടവുമാണ് സാമ്പത്തിക വളർച്ചയെ പ്രധാനമായും തുണച്ചത്. എന്നാൽ, വിപണിയിലെ കരുത്തുറ്റ വളർച്ചയും പണപ്പെരുപ്പ ഭീഷണിയും കണക്കിലെടുത്ത് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ (RBA) ഈ മാസം തന്നെ വീണ്ടും പലിശനിരക്ക് വർദ്ധിപ്പിക്കാനുള്ള സാധ്യത 60 ശതമാനത്തോളമായി ഉയർന്നതായി വിപണി നിരീക്ഷകർ വിലയിരുത്തുന്നു.

SCROLL FOR NEXT