ഡെലോയിറ്റ്  
Australia

ഓസ്ട്രേലിയയുടെ ബജറ്റ് പ്രതിസന്ധി: അവകാശനികുതി പുനഃസ്ഥാപിക്കാൻ ഡെലോയിറ്റ് നിർദേശം

1970-കളിൽ റദ്ദാക്കിയ ഈ നികുതി, കുറഞ്ഞ നിരക്കിൽ, വ്യാപകമായ രീതിയിൽ പുനഃപരിശോധിക്കണമെന്ന് റിപ്പോർട്ട് പറയുന്നു.

Elizabath Joseph

സിഡ്നി: ഓസ്ട്രേലിയയുടെ ഘടനാപരമായ ബജറ്റ് പ്രതിസന്ധി ഇനി അവഗണിക്കാനാവില്ലെന്നും അസൗകര്യകരമായ നികുതി പരിഷ്കാരങ്ങളെക്കുറിച്ച് ഇപ്പോൾ ഗൗരവമായി ചിന്തിക്കേണ്ട സമയമാണെന്നും പ്രമുഖ കൺസൾട്ടിംഗ് സ്ഥാപനമായ ഡെലോയിറ്റ് മുന്നറിയിപ്പ് നൽകി. ഡെലോയിറ്റിന്റെ പുതിയ ബജറ്റ് മോണിറ്റർ റിപ്പോർട്ട്, ദീർഘകാലമായി രാഷ്ട്രീയമായി ഉപയോഗിക്കാൻ കരുതപ്പെട്ടിരുന്ന അവകാശനികുതി (Inheritance Tax) രാജ്യത്ത് പുനഃസ്ഥാപിക്കണമെന്ന് നിർദേശിക്കുന്നു. 1970-കളിൽ റദ്ദാക്കിയ ഈ നികുതി, കുറഞ്ഞ നിരക്കിൽ, വ്യാപകമായ രീതിയിൽ പുനഃപരിശോധിക്കണമെന്ന് റിപ്പോർട്ട് പറയുന്നു.

രാജ്യത്തെ നികുതി ഭാരം പ്രധാനമായും ശമ്പളക്കാരിലാണ് മേധാവിത്വം പുലർത്തുന്നത്; വലിയ സമ്പാദ്യങ്ങൾ നികുതി പരിധിക്ക് പുറത്തുതന്നെ തുടരുന്നതും ഈ വ്യത്യാസം പരിഹരിക്കണമെന്ന് ഡെലോയിറ്റ് ചൂണ്ടിക്കാണിക്കുന്നു. റിപ്പോർട്ട് അനുസരിച്ച്, വരുമാനത്തിന്റെ പ്രധാന ശ്രോതസ്സുകൾ കുറഞ്ഞതും ചെലവുകൾ ഉയർന്നതുമായ സാഹചര്യത്തിൽ, 2025–26 സാമ്പത്തിക വർഷത്തിൽ $39 ബില്ല്യൺ രൂപയുടെ കമ്മി , 2028–29 ഓടെ $45 ബില്ല്യൺ വരെ എത്തുമെന്നും പ്രവചിക്കുന്നു.

ഡെലോയിറ്റിന്റെ പ്രധാന നിർദേശങ്ങൾ

  • അവകാശനികുതി പുനഃസ്ഥാപിക്കൽ

  • GST നിരക്ക് ഉയർത്തി വ്യാപകമാക്കൽ

  • 20% ഏകീകൃത കമ്പനി നികുതി നിരക്കും ‘സൂപ്പർ-പ്രോഫിറ്റ്സ് ടാക്സും’

  • ക്യാപിറ്റൽ ഗെയിൻസ് നികുതി ഇളവ് 50%ൽ നിന്ന് 33% ആക്കി കുറയ്ക്കൽ എന്നിവയാണ്.

എന്നാൽ അവകാശനികുതി, GST വർധന, നിക്ഷേപ വരുമാന നികുതിയിലുളള മാറ്റങ്ങൾ എന്നിവ രാഷ്ട്രീയമായി ഏറെ പ്രതികൂലതയുള്ള നിർദേശങ്ങളാണ്. എങ്കിലും, നികുതി അധിഷ്ഠാനം ചുരുങ്ങിക്കൊണ്ടിരിക്കെ, ഇത്തരം ചർച്ചകളിൽ നിന്ന് വിടുതൽ ഇനി സാധ്യമല്ലെന്നാണ് ഡെലോയിറ്റ് മുന്നറിയിപ്പ് നൽകുന്നത്.

SCROLL FOR NEXT