blackieshoot
Australia

പാൽ കുടിക്കുന്നത് കൂടിയാൽ പണികിട്ടും;പശുവിൻ പാലിനെതിരെ ആരോഗ്യ വിദഗ്ദ്ധരുടെ കടുത്ത മുന്നറിയിപ്പ്

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ പ്രതിദിനം രണ്ട് കപ്പിൽ കൂടുതൽ (500 മില്ലി ലിറ്ററിൽ കൂടുതൽ) പശുവിൻ പാൽ കുടിക്കുന്നത് വയറ്റിൽ നിന്ന് ഇരുമ്പ് ആഗിരണം ചെയ്യുന്നത് തടയുന്നു

Elizabath Joseph

ബ്രിസ്ബേൻ: കുഞ്ഞുങ്ങൾക്ക് അമിതമായി പശുവിൻ പാൽ കൊടുക്കുന്നത് ശരീരത്തിൽ ഇരുമ്പിന്റെ (Iron) അളവ് കുത്തനെ കുറയ്ക്കുമെന്നും ഇത് മാരകമായ വിളർച്ചയ്ക്ക് കാരണമാകുമെന്നും ഓസ്‌ട്രേലിയൻ ഹെൽത്ത് അഥോറിറ്റിയുടെ മുന്നറിയിപ്പ്. ക്വീൻസ്‌ലാന്റിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ കടുത്ത അയൺ അപര്യാപ്തത മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങൾ കാരണം മൂന്ന് കുട്ടികൾ മരിച്ച പശ്ചാത്തലത്തിലാണ് പെഡിയാട്രീഷ്യൻമാരുടെ ഈ മുന്നറിയിപ്പ്.

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ പ്രതിദിനം രണ്ട് കപ്പിൽ കൂടുതൽ (500 മില്ലി ലിറ്ററിൽ കൂടുതൽ) പശുവിൻ പാൽ കുടിക്കുന്നത് വയറ്റിൽ നിന്ന് ഇരുമ്പ് ആഗിരണം ചെയ്യുന്നത് തടയുന്നു. ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഇല്ലാതിരിക്കുകയും ഇതിന് പുറമെ ചെറിയ വായുജന്യ വൈറസ് ബാധയോ മറ്റ് അസുഖങ്ങളോ വരികയും ചെയ്യുമ്പോൾ ഹൃദയത്തിന്റെ പ്രവർത്തനം പെട്ടെന്ന് നിലച്ച് കുട്ടികൾ മരണത്തിന് കീഴടങ്ങുന്ന സ്ഥിതിയുണ്ടാകുന്നു. ഒരു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പശുവിൻ പാൽ നൽകരുതെന്നും ഒരു വയസ്സ് മുതൽ അഞ്ച് വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രതിദിനം പരമാവധി 500 മില്ലി ലിറ്ററായി പാൽ ഉപയോഗം പരിമിതപ്പെടുത്തണമെന്നും വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.

SCROLL FOR NEXT