പ്രമുഖ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സ് റദ്ദാക്കി ഓസ്‌ട്രേലിയ Ben Tofan/Unsplash
Australia

വിദ്യാർത്ഥി വിസ ദുരുപയോഗം തടയാൻ നടപടി; പ്രമുഖ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സ് റദ്ദാക്കി ഓസ്‌ട്രേലിയ

യഥാർത്ഥ പഠനത്തിനല്ലാതെ വിസ സ്റ്റാറ്റസ് നിലനിർത്താൻ വിദ്യാർത്ഥികൾ ഈ വൊക്കേഷണൽ കോഴ്‌സിലേക്ക് മാറുന്നു എന്ന കണ്ടെത്തലിനെത്തുടർന്നാണ് തീരുമാനം.

Elizabath Joseph

കാൻബറ: അന്താരാഷ്ട്ര വിദ്യാർത്ഥികൾ വിസ നീട്ടി രാജ്യത്ത് തുടരുന്നതിനായി വ്യാപകമായി ഉപയോഗിച്ചുവന്ന 'ഗ്രാജ്വേറ്റ് ഡിപ്ലോമ ഓഫ് മാനേജ്‌മെന്റ് (ലേണിംഗ്)' കോഴ്‌സ് ഓസ്‌ട്രേലിയൻ ഫെഡറൽ സർക്കാർ റദ്ദാക്കി. പുതിയ റദ്ദാക്കൽ അധികാരങ്ങൾ ഉപയോഗിച്ച് ലേബർ സർക്കാർ ആദ്യമായാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. യഥാർത്ഥ പഠനത്തിനല്ലാതെ വിസ സ്റ്റാറ്റസ് നിലനിർത്താൻ വിദ്യാർത്ഥികൾ ഈ വൊക്കേഷണൽ കോഴ്‌സിലേക്ക് മാറുന്നു എന്ന കണ്ടെത്തലിനെത്തുടർന്നാണ് തീരുമാനം.

രാജ്യത്തെ 452 വിഇടി (VET) സ്ഥാപനങ്ങൾ വഴിയാണ് ഈ കോഴ്‌സ് വാഗ്ദാനം ചെയ്തിരുന്നത്. നിലവിൽ പഠനം ആരംഭിച്ചവർക്ക് കോഴ്‌സ് പൂർത്തിയാക്കാൻ അനുമതിയുണ്ടാകും, എന്നാൽ പുതിയ അന്താരാഷ്ട്ര വിദ്യാർത്ഥികളെ ചേർക്കുന്നതിൽ നിന്ന് ഏജന്റുമാർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമ്പൂർണ്ണ വിലക്കേർപ്പെടുത്തി. വിദേശ കുടിയേറ്റ നിരക്ക് 2028-ഓടെ പ്രതിവർഷം 2,25,000 ആയി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് വിസ ചട്ടങ്ങളിൽ സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. അന്താരാഷ്ട്ര വിദ്യാഭ്യാസ രംഗത്തിന്റെ ഗുണനിലവാരവും വിശ്വാസ്യതയും നിലനിർത്താൻ കർശന നടപടികൾ തുടരുമെന്ന് അന്താരാഷ്ട്ര വിദ്യാഭ്യാസ സഹമന്ത്രി ജൂലിയൻ ഹിൽ വ്യക്തമാക്കി.

SCROLL FOR NEXT