Australian Avacado
Australia

റെക്കോർഡ് ഉൽപ്പാദനത്തിലും വിപണി കീഴടക്കി ഓസ്‌ട്രേലിയൻ ആവക്കാഡോകൾ; കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം

ഹോങ്കോങ്, സിംഗപ്പൂർ, മലേഷ്യ, ജപ്പാൻ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലേക്ക് ഓസ്‌ട്രേലിയൻ ആവക്കാഡോകൾ വൻതോതിൽ കയറ്റുമതി ചെയ്തു.

Elizabath Joseph

ബ്രിസ്ബേൻ: ഓസ്‌ട്രേലിയയിൽ തുടർച്ചയായ രണ്ടാം വർഷവും ആവക്കാഡോ (Avocado) വിളവെടുപ്പിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയിട്ടും വിപണിയിൽ തിരിച്ചടിയില്ലാതെ കർഷകർ. ഉൽപ്പാദനം കാരണം മുൻവർഷങ്ങളിൽ ആവക്കാഡോ കർഷകർ വൻ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നെങ്കിൽ, ഇത്തവണ ആഭ്യന്തര ഉപയോഗത്തിലുണ്ടായ വളർച്ചയും വിദേശ രാജ്യങ്ങളിലേക്കുള്ള റെക്കോർഡ് കയറ്റുമതിയും വിപണിയെ സ്ഥിരതയുള്ളതാക്കി മാറ്റി.

ക്വീൻസ്ലാന്റിലെ 'ഷെപ്പേർഡ്' (Shepard) ആവക്കാഡോ സീസണിൽ ആഴ്ചയിൽ ആറര ലക്ഷം ട്രേകൾ വരെ വിപണിയിലെത്തിയെങ്കിലും മുഴുവൻ പഴങ്ങളും വിറ്റഴിഞ്ഞതായി ആവക്കാഡോസ് ഓസ്‌ട്രേലിയ ഡയറക്ടർ ലോറൻസ് മസാസോ വ്യക്തമാക്കി. ഹോങ്കോങ്, സിംഗപ്പൂർ, മലേഷ്യ, ജപ്പാൻ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലേക്ക് ഓസ്‌ട്രേലിയൻ ആവക്കാഡോകൾ വൻതോതിൽ കയറ്റുമതി ചെയ്തു. ജൂൺ മാസ അവസാനത്തോടെ ഓസ്‌ട്രേലിയയിൽ നിന്നുള്ള ആവക്കാഡോ കയറ്റുമതിയിൽ കഴിഞ്ഞ വർഷത്തേക്കാൾ 50 ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഉൽപ്പാദന ചക്രത്തിലെ മാറ്റങ്ങൾ കാരണം 2027-ൽ വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ നിന്നുള്ള ഉൽപ്പാദനം കുറയാൻ സാധ്യതയുള്ളതിനാൽ വരും വർഷത്തിൽ സൂപ്പർമാർക്കറ്റുകളിൽ ആവക്കാഡോ വില ഉയർന്നേക്കുമെന്നും വിലയിരുത്തപ്പെടുന്നു.

SCROLL FOR NEXT