ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്  Anadolu Agency
Australia

നേപ്പാൾ മിന്നൽ പ്രളയം: 39 പൗരന്മാരെ കാണാതായി; 3.6 ദശലക്ഷം ഡോളർ സഹായം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ

ദുരന്തത്തിൽ കാണാതായ ഓസ്‌ട്രേലിയൻ പൗരന്മാരുടെ എണ്ണം 39 ആയി ഉയർന്ന പശ്ചാത്തലത്തിൽ, രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെയും ദുരന്ത നിവാരണ വിദഗ്ദ്ധരെയും നേപ്പാളിലേക്ക് അയച്ചു

Elizabath Joseph

സിഡ്‌നി: നേപ്പാൾ-ചൈന അതിർത്തിയിലുണ്ടായ വൻ മിന്നൽ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് 3.6 ദശലക്ഷം ഡോളറിന്റെ (ഏകദേശം 30 കോടിയോളം രൂപ) അടിയന്തര ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. ദുരന്തത്തിൽ കാണാതായ ഓസ്‌ട്രേലിയൻ പൗരന്മാരുടെ എണ്ണം 39 ആയി ഉയർന്ന പശ്ചാത്തലത്തിൽ, രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെയും ദുരന്ത നിവാരണ വിദഗ്ദ്ധരെയും നേപ്പാളിലേക്ക് അയച്ചതായി ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ് അറിയിച്ചു.

ഹിമാലയൻ ഹിമാനി (Glacier) തകർന്നുണ്ടായ പ്രളയത്തിൽ ഇതുവരെ 359 പേർ മരിക്കുകയും വിദേശികളടക്കം ആയിരത്തോളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ദുരന്ത ബാധിത മേഖലകളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്നും, യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം (WFP), മറ്റ് സന്നദ്ധ സംഘടനകൾ എന്നിവ വഴിയാണ് ഓസ്‌ട്രേലിയൻ ധനസഹായം വിതരണം ചെയ്യുകയെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ഒരു ക്രൈസിസ് റെസ്‌പോൺസ് സ്പെഷ്യലിസ്റ്റ് കാഠ്മണ്ഡുവിൽ എത്തിച്ചേർന്നിട്ടുണ്ട്.

SCROLL FOR NEXT