വനിതകളുടെ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ടീമും സ്വർണം നേടി. 
Australia

കോമൺവെൽത്ത് ഗെയിംസിൽ ഓസ്ട്രേലിയയ്ക്ക് സ്വർണത്തിളക്കം; രണ്ടാം ദിനത്തിൽ സ്വർണ മെഡൽ നേട്ടം ഇരട്ടിയായി

സാം ഷോർട്ട്, അലക്സ് പെർക്കിൻസ്, മോളി ഒ'കല്ലഗൻ, സാം വില്യംസൺ എന്നിവർ വ്യക്തിഗത ഇനങ്ങളിൽ സ്വർണം സ്വന്തമാക്കി. മിക്സഡ് 4x100 മീറ്റർ റിലേയിലും ഓസ്ട്രേലിയൻ ടീം സ്വർണം നേടി.

Safvana Jouhar

കോമൺവെൽത്ത് ഗെയിംസിന്റെ രണ്ടാം ദിനത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച് ഓസ്ട്രേലിയ. നീന്തൽക്കുളത്തിൽ ഓസ്ട്രേലിയൻ താരങ്ങൾ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സാം ഷോർട്ട്, അലക്സ് പെർക്കിൻസ്, മോളി ഒ'കല്ലഗൻ, സാം വില്യംസൺ എന്നിവർ വ്യക്തിഗത ഇനങ്ങളിൽ സ്വർണം സ്വന്തമാക്കി. മിക്സഡ് 4x100 മീറ്റർ റിലേയിലും ഓസ്ട്രേലിയൻ ടീം സ്വർണം നേടി. ഇതോടെ നീന്തൽ ഇനങ്ങളിൽ നിന്നുള്ള സ്വർണ മെഡലുകളുടെ എണ്ണം വീണ്ടും ഉയർന്നു.

നീന്തലിന് പുറമെ വനിതകളുടെ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ടീമും സ്വർണം നേടി. 2022ലെ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടിയ ടീമിന്റെ മികച്ച തിരിച്ചുവരവാണ് ഇത്തവണത്തെ സ്വർണനേട്ടം. രണ്ടാം ദിനത്തിലെ മികച്ച പ്രകടനത്തോടെ മെഡൽ പട്ടികയിൽ ഓസ്ട്രേലിയ ശക്തമായ തുടക്കമാണ് കുറിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും കൂടുതൽ മെഡലുകൾ സ്വന്തമാക്കി നേട്ടം തുടരാനാകുമെന്ന പ്രതീക്ഷയിലാണ് ഓസ്ട്രേലിയൻ സംഘം.

SCROLL FOR NEXT