ഓസ്‌ട്രേലിയ വിദ്യാർത്ഥി-വിസ ‌ Amber Weir/ Unsplash
Australia

2026 ലെ വിദ്യാർത്ഥി വിസ അപേക്ഷകൾ പൂർണ്ണമായും സമർപ്പിക്കണമെന്ന് ഓസ്‌ട്രേലിയ

നേരത്തേ അപേക്ഷ സമർപ്പിക്കുന്നത് ജെനുവിൻ സ്റ്റുഡന്റ് ആവശ്യകതകൾ നിറവേറ്റാനും പ്രോസസ്സിംഗിലെ പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കും.

Elizabath Joseph

2026-ൽ ഓസ്‌ട്രേലിയയിൽ പഠിക്കാൻ പദ്ധതിയിടുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾ വിസ അപേക്ഷകൾ വേഗത്തിൽയും പൂർണ്ണരേഖകളോടെയും സമർപ്പിക്കണമെന്ന് ഓസ്‌ട്രേലിയൻ ആഭ്യന്തരകാര്യ വകുപ്പ് നിർദേശിച്ചു. പരമാവധി രേഖകൾ സമർപ്പിക്കാത്തതും അപേക്ഷകൾ പൂർണ്ണമല്ലാതിരുന്നതും കാരണം പ്രോസസ്സിംഗ് വൈകാനുമോ അപേക്ഷ നിരസിക്കാനുമോ സാധ്യതയുണ്ടെന്നാണ് വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.

പൂർണ്ണമായ അപേക്ഷ സമർപ്പിക്കണമെങ്കിൽ ഡോക്യുമെന്റ് ചെക്‌ലിസ്റ്റ് ടൂൾ വഴി നൽകിയിരിക്കുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ആവശ്യമായ എല്ലാ തെളിവുകളും ഇമ്മി അക്കൗണ്ട് പോർട്ടലിലൂടെ അപ്‌ലോഡ് ചെയ്യണമെന്നും വകുപ്പ് വ്യക്തമാക്കി. നേരത്തേ അപേക്ഷ സമർപ്പിക്കുന്നത് ജെനുവിൻ സ്റ്റുഡന്റ് ആവശ്യകതകൾ നിറവേറ്റാനും പ്രോസസ്സിംഗിലെ പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കും.

വിദ്യാർത്ഥികൾക്ക് സഹായകരമാക്കുന്നതിന് ‘Check twice, submit once’ പേജ് ഉൾപ്പെടെ പുതുക്കിയ ഡോക്യുമെന്റ് ചെക്‌ലിസ്റ്റ് ടൂൾ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. വിസ നിബന്ധനകൾക്കനുസരിച്ചുള്ള രേഖകൾ സമർപ്പിക്കുന്നതിൽ ഇവ വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദേശം നൽകും. തിരക്കേറിയ സമയങ്ങളിൽ ലഭിക്കുന്ന അപേക്ഷകളിൽ കാലതാമസം ഉണ്ടായേക്കാമെന്നും, വിദ്യാർത്ഥികൾ നേരത്തെ അപേക്ഷ സമർപ്പിക്കുകയും അപേക്ഷ പൂരിപ്പിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും ഉദ്യോഗസ്ഥർ എടുത്തുപറഞ്ഞു. കൂടാതെ, അന്താരാഷ്ട്ര അപേക്ഷകർക്ക് വെബ്സൈറ്റ് ഉപയോഗം എളുപ്പമാക്കുന്നതിനായി ചില പേജുകൾക്ക് വെബ്സൈറ്റ് വിവർത്തന സൗകര്യവും വകുപ്പ് അവതരിപ്പിച്ചിട്ടുണ്ട്. വിവർത്തനം ചെയ്ത പേജുകളുടെ മുകളില്‍ വലത് വശത്ത് ഭാഷാ സെലക്ടർ നൽകിയിട്ടുണ്ട്.

SCROLL FOR NEXT